
ന്യൂഡല്‍ഹി: ഐഎന്‍എക്‌സ് മീഡിയ കേസില്‍ മുന്‍ കേന്ദ്രമന്ത്രിയും, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഡല്‍ഹി ഹൈക്കോടതി തള്ളി. പി ചിദംബംരം 2007 ല്‍ ധനമന്ത്രിയായിരിക്കെ ഐഎന്‍എക്‌സ് മീഡിയക്ക് 305 കോടി രൂപയുടെ വിദേശനിക്ഷേപ പ്രോത്സാഹന ബോര്‍ഡിന്റെ അനുമതി നല്‍കിയതില്‍ വ്യാപക ക്രമക്കേട്് നടന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ഇതേ കേസുമായി ബന്ധപ്പെട്ട് പി ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരംത്തെ കഴിഞ്ഞ ഫിബ്രുവരി 28 ന് സിബിഐ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ചിദംബരത്തിന്റെ മകന് കേസില്‍ ജാമ്യം ലഭിക്കുകയും ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഏജന്‍സികള്‍ ഊര്‍ജിതമായ അന്വേഷണമാണ് നടത്തുന്നത്.
കാര്‍ത്തി ചിദംബരത്തിന്റെ പക്കലില്‍ നിന്ന് 54 കോടി രൂപയുടെ ആസ്തികള്‍ കണ്ടുകെട്ടുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയിലും വിദേശത്തുമുള്ള സ്വത്തുക്കളായിരുന്നു അന്വേഷണ സംഘം പിടിച്ചെടുത്തത്. കേസുമാ.യി ബന്ധപ്പെട്ട് അന്വേഷണ സംഘത്തിന് കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. കാര്‍ത്തി ചിദംബരത്തിന് പുറമെ ഐഎന്‍എക്‌സ് മീഡിയയുടെ തലപ്പത്തിരിക്കുന്നവര്‍ക്കെതിരെയും സിബിഐ ഊര്‍ജിതമായ അന്വേഷണം നടത്തുന്നുണ്ട്. ഐഎന്‍എക്‌സ് മീഡിയയുടെ ഡയറക്ടര്‍മാരായ പീറ്റര്‍ മുഖര്‍ജി, ഇന്ദ്രാണി മുഖര്‍ജി എന്നിവര്‍ക്കെതിരെയാണ് സിബിഐ ഇപ്പോള്‍ കേസുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിവരുന്നത്. എന്നാല്‍ കേസുമായി ബന്ധപ്പെട്ട കാര്യങ്ങളോട് പി ചിദംബരം മാധ്യമങ്ങളോട് പ്രതികരിക്കാന്‍ തയ്യാറായില്ല.
അതേസമയം പിചിദംബരം കേന്ദ്ര മന്ത്രിയായിരിക്കെ 111 വിമാനങ്ങള്‍ വാങ്ങിയ ഇടപാടില്‍ ഭീമാമയ സാമ്പത്തിക നഷ്ടം ഉണ്ടാക്കിയ കേസുമായി ബന്ധപ്പെട്ട് എ്ന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കഴിഞ്ഞ ദിവസം ചോദ്യം ചെയ്യലിനായി വിളിച്ചുവരുത്തുകയും ചെയ്തിരുന്നു. ഈ ഇടപാടില്‍ ഭീമമായ സാമ്പത്തിക നഷ്ടമാണ് എയര്‍ ഇന്ത്യക്ക് ഉണ്ടായത്. എന്നാല്‍ പി ചിദംബരം മറ്റ് അഴിമതി കേസുകളിലും അന്വേഷണം നേരിടുന്നുണ്ട്. എയര്‍സെല്‍-മാക്‌സിസ് കേസിലാണ് പി ചിദംബംരത്തിനെതിരെ മറ്റൊരു അന്വേഷണം. 3500 കോടിയുടെ ഇടപാടില്‍ മാക്‌സിസിന്റെ മൗറീഷ്യസിലുള്ള ഉപകമ്പനിയായ ഗ്ലോബല്‍ കമ്യൂണിക്കേഷന്‍ സര്‍വീസസ് ഹോള്‍ഡിങ്‌സിന് വിദേശ നിക്ഷേപപ്രോത്സാഹന ബോര്‍ഡിന്റെ അനുമതി നല്‍കിയതില്‍ വ്യാപക ക്രമക്കേട് നടന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.