
ന്യൂഡല്‍ഹി:ഐഎന്‍എക്‌സ് മീഡയയുമായി ബന്ധപ്പെട്ട പണമിടപാട് കേസില്‍ മുന്‍ ധനമന്ത്രിയും കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവുമായ പി ചിദംബരത്തെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തു. പി ചിദംബരത്തെ ചോദ്യം ചെയ്ത് കേസില്‍ ഊര്‍ജിതമായ അന്വേഷണം നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ നേരത്തെ ഏന്‍ഫോഴ്‌സ്‌മെന്റ് ഉദ്യേഗസ്ഥര്‍ക്ക് അനുമതി നല്‍കിയരുന്നു. പി ചിദംബരത്തിന്റെ മകനെയും കേസില്‍ ചോദ്യം ചെയ്തു. കള്ളപ്പണം വെളുപ്പിക്കാനായി നിരോധന നിയമത്തിന്റെ പരിധിയില്‍പ്പെട്ട കേസില്‍ മൊഴി രേഖപ്പെടുത്താനാണ് കാര്‍ത്തി ചിദംബരത്തെ ചോദ്യം ചെയ്തതെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ആറ് മണിക്കൂറോളമാണ് കാര്‍ത്തി ചിദംബരത്തെ ചോദ്യം ചെയ്തത്.
ഐഎന്‍എക്‌സ് മീഡിയക്ക് വിദേശ നിക്ഷേപത്തിന് അവസരമൊരുക്കി കൊടുക്കുന്നതിന് അനുമതി നല്‍കിയതുമായ ബന്ധപ്പെട്ട കേസിലാ്ണ് സിബിഐ ഉദ്യോഗസ്ഥരും എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരും കൂട്ടത്തോടെ എത്തി പി ചിദംബരത്തെ ചോദ്യം ചെയ്തത്. ഇതിനിടെ കാര്‍ത്തി ചിദംബരം ജാമ്യത്തിലിറങ്ങുകയും ചെയ്തു.
54 കോടി രൂപയോളം വരുന്ന സ്വത്തുക്കള്‍ എന്‍ഫോവ്‌സ്‌മെന്റ് കണ്ടു കിട്ടിയതായും ദേശീയ മാധ്യമങ്ങള്‍ ഒന്നടങ്കം നിലവില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.അതേ സമയം 10 കോടി രൂപ കെട്ടിവച്ചശേഷം വിദേശയാത്ര നടത്തുന്നതിന് കാര്‍ത്തിക്ക് അനുമതി നല്‍കിയ സുപ്രീംകോടതി അനുമതി നല്‍കിയിരുന്നു. അന്വേഷണത്തോട് പൂര്‍ണമായും സഹകരിക്കാന്‍ കാര്‍ത്തി ചിദംബരത്തോട് അന്ന് കോടതി നിര്‍ദേശിക്കുകയും ചെയ്തിരുന്നു. പി ചിദംബരം ധനമന്ത്രിയായിരിക്കെ ഐഎന്‍എക്‌സ് മീഡിയക്ക് 350 കോടി രൂപ വിദേശ നിക്ഷേപത്തിന് അനുമതി നല്‍കയതിനാണ് കേസില്‍ പി ചിദംബരവും മകനും കുരുക്കില്‍ പെട്ടിരിക്കുന്നത്.