ഐപിഎല്‍: പരസ്യദാതാക്കള്‍ ഒഴുക്കിയത് കോടികള്‍; 10 സെക്കന്‍ഡിന് 17.2 ലക്ഷം രൂപ

September 21, 2021 |
|
News

                  ഐപിഎല്‍: പരസ്യദാതാക്കള്‍ ഒഴുക്കിയത് കോടികള്‍; 10 സെക്കന്‍ഡിന് 17.2 ലക്ഷം രൂപ

ഐപിഎല്‍ തരംഗം അലയടിക്കുമ്പോള്‍ ടിവി പരസ്യദാതാക്കള്‍ ഒഴുക്കിയത് കോടികള്‍. ലീഗിന്റെ ഫേസ് 2 വിലേക്കുള്ള 95 ശതമാനത്തോളം പരസ്യസ്ലോട്ടുകളും ഐപിഎല്‍ സംപ്രേഷകരായ സ്റ്റാര്‍ ആന്‍ഡ് ഡിസ്നി ഇന്ത്യ വിറ്റുകഴിഞ്ഞിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ആറ് പഴയ പരസ്യക്കാര്‍ ഒഴിച്ചാല്‍ ബാക്കി എല്ലാവരും ഇപ്പോഴും പരസ്യദാതാക്കളായി തുടരുകയാണ്.

ഏറ്റവും പുതിയ ദേശീയ റിപ്പോര്‍ട്ടുകള്‍ പറയുന്നത് ഐപിഎല്‍ ഫേസ് 2 വിലെ അവശേഷിക്കുന്ന 5% ഇന്‍വെന്ററികള്‍ക്കായി ബ്രാന്‍ഡുകള്‍ മത്സരം കൂട്ടുകയാണെന്നാണ്. കോവിഡ് മൂലം നിര്‍ത്തിവയ്ക്കേണ്ടി വന്ന ഐപിഎല്‍ ഫേസ് വണ്ണിലുണ്ടായിരുന്ന എസി, ഫാന്‍ ബ്രാന്‍ഡുകളില്‍ പലരുമാണ് പിന്മാറിയവര്‍. സമ്മര്‍ സീസണുമായി ബന്ധപ്പെട്ടുകൊണ്ട് പരസ്യങ്ങള്‍ നിര്‍മിച്ച് കാത്തിരുന്നവരാണ് ഇവരില്‍ പലരും. എന്നാല്‍ സീസണ്‍ മാറിയതോടെ അവര്‍ പലരും പിന്മാറി. എന്നാല്‍ വരാനിരിക്കുന്ന ഉത്സവ സീസണ്‍ കൂടെ മുന്നില്‍ കണ്ട് ഐപിഎല്‍ പരസ്യസ്ലോട്ടുകള്‍ക്ക് ഡിമാന്‍ഡ് വര്‍ധിച്ചു.

ബാക്കിയുള്ള 5% ഇന്‍വെന്ററി 10 സെക്കന്‍ഡ് സ്ലോട്ടിന് 17.2 ലക്ഷം രൂപയെന്ന നിലയ്ക്ക് സ്റ്റാര്‍ ഇന്ത്യ വിറ്റതായാണ് അടുത്ത വൃത്തങ്ങള്‍ പറയുന്നത്. മുഴുവന്‍ സീസണിലുമുള്ള മൊത്തം ബുക്കിംഗ് ഇതോടെ 2,950 കോടി രൂപയിലധികം എത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഓണ്‍ലൈന്‍(ഡിജിറ്റല്‍ ടിവി, വെബ്സൈറ്റ്) വരുമാനം വേറെയാണ്. നിലവില്‍ 15 സ്പോണ്‍സര്‍മാരാണ് സ്റ്റാര്‍ നെറ്റ്വര്‍ക്ക്സിലേക്ക് എഗ്രിമെന്റ് ഒപ്പിട്ടിരിക്കുന്നത്. 12 സ്പോണ്‍സര്‍മാരാണ് ഡിസ്നി+ ഹോട്ട് സ്റ്റാറിലേക്കായി കരാറിലേര്‍പ്പെട്ടിരിക്കുന്നത്. വിവോ, ആമസോണ്‍ പ്രൈം, സ്വിഗ്ഗി എന്നിവരെല്ലാം ഇതിലുള്‍പ്പെടുന്നു.

Read more topics: # ഐപിഎല്‍, # IPL,

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved