ഇറാഖ് വൈദ്യുതി മന്ത്രാലയം യുഎഇയിലെ മസ്ദറുമായി സൗരോര്‍ജ കരാറില്‍ ഒപ്പുവെച്ചു

June 26, 2021 |
|
News

                  ഇറാഖ് വൈദ്യുതി മന്ത്രാലയം യുഎഇയിലെ മസ്ദറുമായി സൗരോര്‍ജ കരാറില്‍ ഒപ്പുവെച്ചു

ബാഗ്ദാദ്: ഇറാഖിലെ വൈദ്യുതി മന്ത്രാലയം യുഎഇ ആസ്ഥാനമായ പുനരുപയോഗ ഊര്‍ജ്ജ കമ്പനിയായ മസ്ദറുമായി കരാറില്‍ ഒപ്പുവെച്ചു. ഇറാഖിന്റെ മധ്യ, ദക്ഷിണ മേഖലകളില്‍ 2,000 മെഗാവാട്ട് ശേഷിയുള്ള സൗരോര്‍ജ്ജ നിലയങ്ങള്‍ സ്ഥാപിക്കുന്നതിനാണ് കരാര്‍. പുനരുപയോഗ ഊര്‍ജ്ജ മേഖലയില്‍ ഇറാഖ് നടത്തുന്ന ഏറ്റവും വലിയ നിക്ഷേപമാണിതെന്ന് വൈൗദ്യുതി മന്ത്രാലയം അറിയിച്ചു. 

അന്താരാഷ്ട്ര, അറബ് കമ്പനികളുമായി ചേര്‍ന്ന് വരുംവര്‍ഷങ്ങളില്‍ നിരവധി വൈദ്യുത നിലയങ്ങള്‍ രാജ്യത്ത് സ്ഥാപിക്കാനുള്ള പദ്ധതിയിലാണ് ഇറാഖ്.  ഇതില്‍ ചിലത് സൗരോര്‍ജ്ജ നിലയങ്ങളും മറ്റ് ചിലത് എണ്ണ ഖനനത്തിലൂടെ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന വാതകം അടക്കമുള്ള ഫോസില്‍ ഇന്ധനങ്ങള്‍ ഉപയോഗിച്ചുള്ളതും ആയിരിക്കും. വൈദ്യുതോല്‍പ്പാദന മേഖലയില്‍ ഇവ അവതരിപ്പിക്കാനാണ് ആലോചനയുണ്ടെന്ന് ഇന്ധനമന്ത്രി ഇഹ്സാന്‍ അബ്ദുള്‍ ജബ്ബാര്‍ കഴിഞ്ഞിടെ പറഞ്ഞിരുന്നു.

 

Related Articles

© 2025 Financial Views. All Rights Reserved