
ന്യൂഡല്‍ഹി: പൊതുമേഖലാ സ്ഥാപനമായ ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ഐ.ആര്‍.സി.ടി.സി.) ഓഹരി വിപണിയിലേക്ക്. ഓഹരി വില്‍പ്പനയിലൂടെ 500 മുതല്‍ 600 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. 10 രൂപ മുഖവിലയില്‍ രണ്ടു കോടി ഓഹരികളാണ് വിറ്റഴിക്കുന്നത്. ഇതിനായി ഓഹരി വിപണി നിയന്ത്രണ ഏജന്‍സിയായ സെബിയുടെ അനുമതിക്കായി പ്രാഥമിക ഓഹരി വില്‍പ്പനയുടെ (ഐപിഒ) കരട് പ്രോസ്‌പെക്ടസ് സമര്‍പ്പിച്ചു.ഐ.ഡി.ബി.ഐ കാപിറ്റല്‍ മാര്‍കറ്റ് ആന്റ് സെക്യൂരിറ്റീസ് ലിമിറ്റഡ്, എസ്.ബി.ഐ കാപിറ്റല്‍ മാര്‍ക്കറ്റ് ലിമിറ്റഡ്, യെസ് സെക്യൂരിറ്റീസ് ലിമിറ്റഡ് എന്നിവരാണ് ഓഹരി വില്‍പനയ്ക്ക് മേല്‍നോട്ടം വഹിക്കുന്നത്. ഓഹരി വില്‍പ്പനയിലൂടെ കൂടുതല്‍ തുക സഹമാഹരിക്കുകയെന്നതാണ് റെയില്‍വെ ഇപ്പോള്‍ ലക്ഷ്യമിടുന്നത്.
അതേസമയം ഓഹരി വിപണി നിയന്ത്രണ ബോര്‍ഡായ സെബിയുടെ അനുമതിക്കായി പ്രാഥമിക ഓഹരി വില്‍പ്പന (ഐപിഒ) യുടെ കരടുരേഖ സമര്‍മ്മിപ്പിച്ചതായാണ് വിവരം. 1999 ല്‍ തുടക്കമിട്ട കമ്പനി രാജ്യത്തെ ഏറ്റവും വലിയ ഓണ്‍ലൈന്‍ യാത്രാ വെബ്‌സൈറ്റാണ്. ഓഹരി ഏറ്റെടുക്കാന്‍ നിക്ഷേപകര്‍ ഒഴുകിയെത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഓഹരി വില്‍പ്പനയിലൂടെ ഐആര്‍ടിസിയുടെ പ്രവര്‍ത്തനം വിപുലപ്പെടുത്തുക എന്നതാണ് റെയില്‍വെയുടെ പ്രധാന ലക്ഷ്യം.