ഐആര്‍ടിസി ഐപിഒ 30 ന് തുടങ്ങും; ഓഹരി വില്‍പ്പനയ്ക്കായുള്ള നടപടികള്‍ പൂര്‍ത്തിയെന്ന് സൂചന

September 25, 2019 |
|
News

                  ഐആര്‍ടിസി ഐപിഒ 30 ന് തുടങ്ങും; ഓഹരി വില്‍പ്പനയ്ക്കായുള്ള നടപടികള്‍ പൂര്‍ത്തിയെന്ന് സൂചന

ന്യൂഡല്‍ഹി: പൊതുമേഖലാ സ്ഥാപനമായ ഇന്ത്യന്‍ റെയില്‍വെയുടെ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗിനെയും, കാറ്ററിംഗ് സേവനങ്ങളുടെ പൊതുമേഖലാ സ്ഥാപനമായ ഐആര്‍ടിസി പ്രാഥമിക ഓഹരി വില്‍പ്പനയ്ക്ക് തയ്യാറാവുന്നു. കോര്‍പ്പറേറ്റ് നികുതി 22 ശതമാനമാക്കി കേന്ദ്രസര്‍ക്കാര്‍ വെട്ടിക്കുറച്ചതിന്റെ അടിസ്ഥാനത്തിലാണ് ഐആര്‍ടിസി ഓഹരി വില്‍പ്പനയ്ക്കായി തയ്യാറെടുക്കുന്നതെന്നാണ് വാര്‍ത്താ ഏജന്‍സികള്‍ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഈ മാസം 30 നകം ഐആര്‍ടിസി ഐപിഒ സംഘടിപ്പിക്കുമെന്നാണ് വിവരം. ഓഹരി വില്‍പ്പനയ്ക്കായി 480 കോടി രൂപയുടെ ഓഹരികള്‍ വില്‍പ്പനയ്‌ക്കെത്തും. 

അതേസമയം ഓഹരി വിപണിയില്‍ നടപ്പുവര്‍ഷം പ്രതീക്ഷിച്ച രീതിയില്‍ മുന്നേറ്റമുണ്ടാകില്ലെന്നാണ് വിദഗ്ധരില്‍ ചിലര്‍ അഭിപ്രായപ്പെടുന്നത്. രാജ്യം അതിഭയങ്കരമായ മാന്ദ്യം നേരിടുന്ന സാഹചര്യത്തിലാണ് ഈ വിലയിരുത്തല്‍. യുഎസ്-ചൈന വ്യാപാര തര്‍ക്കവും കാരണം നിക്ഷേപകര്‍ കൂട്ടത്തോടെ പിന്‍മാറുന്ന അവസ്ഥയാണുള്ളത്. ഇത് മൂലം വിവിധ കമ്പനികള്‍ ഐപിഒ നടത്താന്‍ നേരത്തെ തീരുമാനിച്ചെങ്കിലും പിന്നീടതില്‍ നിന്ന് പിന്‍മാറുകയും ചെയ്തുവെന്നാണ് വിവരം. 

കോര്‍പ്പറേറ്റ് നികുതി 22 ശതമാനമാക്കി കുറച്ച സാഹചര്യത്തിലും ഓഹരി വിപണി റെക്കോര്‍ഡ് നേട്ടത്തില്‍ അവസാനിച്ചെങ്കിലും, അന്താരാഷ്ട്ര തലത്തില്‍ രൂപപ്പെട്ട രാഷ്ട്രീയ പ്രതീസന്ധിയും, ക്രൂഡ് ഓയില്‍ വിലയിലുള്ള വര്‍ധനവും കാരണം ഇന്ന് ഓഹരി വിപണിയില്‍ ഭീമമായ ഇടിവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. മുംബൈ ഓഹരി സൂചികയായ സെന്‍സെക്സ് 503.62  പോയിന്റ് താഴ്ന്ന് 38593.52 ലെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 148.00 പോയിന്റ് താഴ്ന്ന് 11,440.20 ലെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. നിലവില്‍ 761 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും, 1733 കമ്പനികളുടെ ഓഹരികള്‍ ഇപ്പോള്‍ നഷ്ടത്തിലുമാണുള്ളത്. യുഎസ് ചൈനാ വ്യാപാര തര്‍ക്കവും കാരണം ഓഹരി വിപണിയില്‍ നിന്ന് നിക്ഷേപകര്‍ വലിയ പിന്‍വലിക്കലാണ് നടത്തിയിട്ടുള്ളത്. 

ഈ സാഹചര്യത്തില്‍ ഐആര്‍ടിസി ഐപിഒ നടത്തിയാല്‍ കേന്ദ്രസര്‍ക്കാറിന്റെ വിഹിതം 12 ശതമാനത്തിലേക്ക് ചുരുങ്ങുമെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ സാമ്പത്തിക റെക്കോര്‍ഡ് നേട്ടത്തിലേക്ക് ഐആര്‍ടിസിയുടെ വിഹിതം എത്തിയിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. ്ഏകദേശം ഏകദേശം 25 ശതമാനത്തോളം ലാഭമാണ് വിപണിയില്‍ ഐആര്‍ടിസി അ്‌ന് നേടിയത്. 

Related Articles

© 2025 Financial Views. All Rights Reserved