മികച്ച നേട്ടം കൊയ്ത് ഐആര്‍ടിസി; ഇ-ടിക്കറ്റ് വരുമാനത്തില്‍ മാത്രം 80 ശതമാനം വര്‍ധന

November 19, 2019 |
|
News

                  മികച്ച നേട്ടം കൊയ്ത് ഐആര്‍ടിസി; ഇ-ടിക്കറ്റ് വരുമാനത്തില്‍ മാത്രം 80 ശതമാനം വര്‍ധന

ന്യൂഡല്‍ഹി: നടപ്പുസാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യന്‍ റെയില്‍വെ കാറ്ററിങ് ആ്ന്‍ഡ് ടൂറിസം കോര്‍പറേഷന്‍ (ഐആര്‍ടിസി)  വന്‍ നേട്ടം കൊയ്യാന്‍ സാധിച്ചതായി റിപ്പോര്‍ട്ട്. ഐആര്‍ടിസിയുടെ ഇ-ടിക്കറ്റ് വരുമാനത്തില്‍ 80 ശതമാനത്തോളം വരുമാനമുണ്ടായിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. നടപ്പുസാമ്പത്തിക വര്‍ഷത്തില്‍ ഐആര്‍ടിസിയുടെ വരുമാനത്തില്‍ മാത്രം 3.77 ശതമാനം വര്‍ധനവാണ് നടപ്പുസാമ്പത്തിക വര്‍ഷത്തിലെ ആദ്യപകുതിയില്‍ ഉണ്ടായിട്ടുള്ളത്.  ഐആര്‍ടിസിയുടെ മൊത്തവരുമാനത്തില്‍ 937.25 കോടി രൂപയായി ഉയര്‍ന്നുവെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. 

ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പ്പനയിലൂടെയുള്ള വരുമാനത്തില്‍ മാത്രം 80 ശതമാനം വര്‍ധനവുണ്ടായിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. ഏകദേശം 199.3 കോടി രൂപയോളമാണ് ഈ ഇനത്തില്‍ നേടിയത്. മുന്‍വര്‍ഷം ഇതേകാലയളവില്‍ 110.23 കോടി രൂപയായിരുന്നു നേടിയത്.  ഐആര്‍ടിസിയുടെ പ്രവര്‍ത്തന ലാഭം നടപ്പുസാമ്പത്തിക വര്‍ഷത്തെ ഏപ്രില്‍ മുതല്‍  സെപ്റ്റംബര്‍ വരെയുള്ള കായളവില്‍ 172.16 കോടി രൂപയോളം ഉയര്‍ന്നിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ പറയുന്നത്.  

ഐആര്‍ടിസിയുടെ ലാഭം ഏപ്രില്‍ ുതല്‍ സെപ്റ്റംബര്‍ വരെ 14.01 ശതമാനം ഉയര്‍ന്ന്  172.16 കോടി രൂപയോളം ഉയര്‍ന്നിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. ഏകദേശം 172.16 കോടി രൂപയോളമാണ് ഈ കാലയളവില്‍ കമ്പനി സ്വന്തമാക്കിയത്. 2018-2019 സാമ്പത്തിക വര്‍ഷത്തില്‍ ഇതേകലായളവില്‍ ഐആര്‍ടിസിയുടെ ലാഭം 151 കോടി രൂപയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. 

Related Articles

© 2025 Financial Views. All Rights Reserved