
ഐആര്‍സിടിസിയുടെ ഓഹരികള്‍ വന്‍ മുന്നേറ്റം നടത്തുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം മാത്രം കമ്പനിയുടെ ഓഹരി വിലയില്‍ നാല് ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. എന്നല്‍ വ്യാപാരം അവസാനിക്കുമ്പോള്‍ കഴിഞ്ഞദിവസം ഓഹരി വില 1952 രൂപയിലായിരുന്നു അവസാനിച്ചത്. എന്നാല്‍ മോശം ധനസ്ഥിതിയുണ്ടായിട്ടും. മുബൈ ഓഹരി സൂചികയായ സെന്‍സെക്സ് 82 പോയിന്റില്‍ കഴിഞ്ഞദിവസം ഇടിവ് രേഖപ്പെടുത്തിയിട്ടും, ഐആര്‍സിടിസിയുടെ ഓഹരി വില കുതിച്ചുയര്‍ന്നത് വലിയ നേട്ടം തന്നെയാണ്. നിക്ഷേപകര്‍ ഐആര്സിടിസിയിലേക്ക് ഒഴുകിയെത്തുന്ന പ്രവണത ശക്തിപ്പെട്ടിട്ടുമുണ്ട്. ബിഎസ്ഇയില്‍ ഐആര്‍സിടിസിക്ക് വന്‍ മുന്നേറ്റം തന്നെ ഇതിനോടകം ഉണ്ടാക്കാന്‍ കഴിഞ്ഞു.
320 രൂപയ്ക്ക് ഒക്ടോബര്‍ 14ന് ലിസ്റ്റ് ചെയ്ത ഓഹരിയുടെ വില അന്നുതന്നെ ഇരട്ടിയായി 644 രൂപയിലെത്തിയിരുന്നു. തുടര്‍ന്ന് 209 ശതമാനമാണ് ഓഹരി വിലയില്‍ വര്‍ധനവുണ്ടായത്. ഇന്ത്യയില്‍ ഓണ്‍ലൈന്‍ ട്രെയിന്‍ ടിക്കറ്റിന്റെ ഒരെയോരു വില്‍പ്പനക്കാരാണ് ഐആര്‍സിടിസി. ഇതിനൊപ്പം കാറ്ററിംഗ് സര്‍വീസും കുപ്പിവെളള വിതരണവും ഐആര്‍സിടിസി നടത്തുന്നുണ്ട്.
ഡിസംബര്‍ 31 ന് അവസാനിച്ച മൂന്നാം പാദത്തില്‍ ഐആര്‍സിടിസിയുടെ ലാഭത്തില്‍ രേഖപ്പെടുത്തിയത് 205.8 കോടി രൂപയോളമായിരുന്നു. മുന്‍വര്‍ഷം ഇതേകാലയളവില്‍ കമ്പനിയുടെ ലാഭത്തില്‍ രേഖപ്പെടുത്തിയത് 73.59 കോടി രൂപയായിരുന്നു. എന്നാല്‍ ഐആര്‍സിടിസിയുടെ വരുമാനത്തിലും മൂന്നാം പാദത്തില്‍ വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. വരുമാനത്തില്‍ 64.6 ശതമാനം വര്‍ധനവാണ് ആകെ രേഖപ്പെടുത്തിയിട്ടുള്ളത്. ഇതോടെ ഡിസംബര്‍ പാദത്തില്‍ കമ്പനിയുടെ വരുമാനത്തില്‍ 715.98 കോടി രൂപയായി വര്‍ധിച്ചു.
പ്രവര്‍ത്തന തലത്തില്‍, പലിശ, നികുതി, മൂല്യത്തകര്‍ച്ച, കടം മാറ്റല്‍ (എബിറ്റ്ഡ) എന്നിവയ്ക്ക് മുമ്പുള്ള വരുമാനം 168.7 ശതമാനം വര്‍ധിച്ച് ഡിസംബര്‍ പാദത്തില്‍ 265.7 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 22.72 ശതമാനത്തില്‍ നിന്ന് 37.1 ശതമാനമായി എബിറ്റ്ഡ മാര്‍ജിന്‍ കുത്തനെ ഉയര്‍ന്നു. മാത്രമല്ല ഓഹരി ഒന്നിന് 10 രൂപ ഇടക്കാല ലാഭവിഹിതം കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. മാത്രമല്ല തേജസ് രാജ്യത്തെ ആദ്യത്തെ സ്വകാര്യ ട്രെയിനായ തേജസ് എക്സ്പ്രസിന്റെ പ്രവര്‍ത്തനവും കമ്പനിക്ക് മികച്ച നമേട്ടം ഉണ്ടാകുന്നതിന് കാരണമായി. തേജസ് എക്സ്പ്രസിന്റെ ആദ്യത്തെ സര്‍വീസ് ലക്നൗ-ഡല്‍ഹി വരെയുമാണ്. രണ്ടാമത്തേത് മുംബൈ-അഹമ്മദാബാദ് വരെയുമാണ്. 2020 ജനുവരിയിലാണ് തേജസ് എക്സ്പ്രസിന്റെ രണ്ടാമത്തെ എക്സ്പ്രസിന്റെ പ്രവര്‍ത്തനം ആരംഭിച്ചത്.