ഉരുക്ക്, സിമന്റ് കമ്പനികള്‍ തന്നിഷ്ടപ്രകാരം വില കൂട്ടുന്നു; നിയന്ത്രിക്കാന്‍ സമിതി രൂപീകരിക്കണം; ആവശ്യവുമായി ഗതാഗത മന്ത്രാലയം

April 08, 2021 |
|
News

                  ഉരുക്ക്, സിമന്റ് കമ്പനികള്‍ തന്നിഷ്ടപ്രകാരം വില കൂട്ടുന്നു; നിയന്ത്രിക്കാന്‍ സമിതി രൂപീകരിക്കണം; ആവശ്യവുമായി ഗതാഗത മന്ത്രാലയം

ന്യൂഡല്‍ഹി: ഉരുക്ക്, സിമന്റ് കമ്പനികള്‍ തന്നിഷ്ടപ്രകാരം വില കൂട്ടുന്നതു നിയന്ത്രിക്കാന്‍ സമിതി രൂപീകരിക്കണമെന്നു ഗതാഗത മന്ത്രാലയം ആവശ്യപ്പെട്ടു. ഇക്കാര്യമുന്നയിച്ച് പ്രധാനമന്ത്രിയെ സമീപിക്കും. റോഡ്, പാലം നിര്‍മാണത്തിനായാണ് രാജ്യത്തെ സ്റ്റീല്‍, സിമന്റ് ഉല്‍പാദനത്തിന്റെ 40% ഉപയോഗിക്കുന്നത്. അടിക്കടിയുള്ള വിലക്കയറ്റം മൂലം സിന്തറ്റിക്, കോംപസിറ്റ് ഫൈബറുകള്‍ ഉള്‍പ്പെടെയുള്ള സമാന്തര ഉല്‍പന്നങ്ങള്‍ പരിഗണിക്കുകയാണെന്നു മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു.

ഉരുക്ക്, സിമന്റ് വില ക്രമാതീതമായി വര്‍ധിപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് മന്ത്രി. മിക്ക സ്റ്റീല്‍ കമ്പനികള്‍ക്കും സ്വന്തമായി ഖനികളുണ്ടായിട്ടും വില ഇഷ്ടപ്രകാരം കൂട്ടുന്നത് കരിഞ്ചന്തയാണെന്ന് ഗഡ്കരി പറഞ്ഞിരുന്നു. ഉരുക്കിന്റെയും സിമന്റിന്റെയും ഇറക്കുമതിച്ചുങ്കം, ബിറ്റുമെന്‍ ഇറക്കുമതിയുടെ നികുതി എന്നിവ ഒഴിവാക്കാനും വാണിജ്യ മന്ത്രാലയത്തോട് ആവശ്യപ്പെടുമെന്ന് മന്ത്രി പറഞ്ഞു.

Read more topics: # Cement, # സിമന്റ്,

Related Articles

© 2025 Financial Views. All Rights Reserved