ഐആര്‍സിടിസി ഓഹരി വില്‍പ്പനയ്ക്ക് മികച്ച പ്രതികരണം; സര്‍ക്കാരിന്റെ 20 ശതമാനം ഓഹരി വില്‍ക്കുന്നു

December 11, 2020 |
|
News

                  ഐആര്‍സിടിസി ഓഹരി വില്‍പ്പനയ്ക്ക് മികച്ച പ്രതികരണം; സര്‍ക്കാരിന്റെ 20 ശതമാനം ഓഹരി വില്‍ക്കുന്നു

മുംബൈ: ഇന്ത്യന്‍ റെയില്‍വേ കേറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍ (ഐആര്‍സിടിസി) നടത്തിയ ഓഹരി വില്‍പ്പനയ്ക്ക് ആവേശകരമായി പ്രതികരണം. ഓഫര്‍ ഫോര്‍ സെയില്‍ മാതൃകയിലാണ് ഓഹരി വില്‍പ്പന നടത്തുന്നത്. സ്ഥാപനത്തിലെ സര്‍ക്കാരിന്റെ 20 ശതമാനം ഓഹരി വില്‍ക്കാനാണ് ശ്രമം.

ഇന്നാണ് റീട്ടെയില്‍ നിക്ഷേപകര്‍ക്ക് ഓഹരി വാങ്ങാന്‍ അവസരം. ഇന്നലെ നിക്ഷേപക സ്ഥാപനങ്ങള്‍ക്ക് ഓഹരി വാങ്ങാനുളള അവസരം ലഭിച്ചു. 1,367 രൂപയാണ് ഓഹരികളുടെ തറവിലയായി നിശ്ചയിച്ചിരുന്നത്. ഇരട്ടിയോളം നിക്ഷേപകര്‍ ഇതിനെക്കാള്‍ ഉയര്‍ന്ന തുകയ്ക്കാണ് ഓഹരി വാങ്ങാന്‍ അപേക്ഷ നില്‍കിയിരിക്കുന്നത്.

3.2 കോടി ഓഹരികളാണ് സ്ഥാപനം വില്‍പ്പനയ്ക്ക് എത്തിച്ചിരിക്കുന്നത്. ഓഹരി വില്‍പ്പനയിലൂടെ 4,400 കോടി രൂപ വിപണിയില്‍ നിന്ന് സമാഹരിക്കാനാണ് കോര്‍പ്പറേഷന്റെ പദ്ധതി.

Related Articles

© 2025 Financial Views. All Rights Reserved