ഐടിമേഖലയില്‍ ഒരുവര്‍ഷത്തിനകം 40,000 പേര്‍ക്ക് ജോലിനഷ്ടമാകും:മോഹന്‍ദാസ് പൈ

November 19, 2019 |
|
News

                  ഐടിമേഖലയില്‍ ഒരുവര്‍ഷത്തിനകം  40,000 പേര്‍ക്ക് ജോലിനഷ്ടമാകും:മോഹന്‍ദാസ് പൈ

ബംഗളുരു: ഇന്ത്യന്‍ ഐടി മേഖലയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന തൊഴില്‍നഷ്ടം ഓരോ അഞ്ചുവര്‍ഷം കൂടുംതോറും സംഭവിക്കുമെന്ന് ഐടി വിദഗ്ധന്‍ മോഹന്‍ദാസ് പൈ.ഇന്‍ഫോസിസിന്റെ മുന്‍ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറും മണിപ്പാല്‍ ഗ്ലോബല്‍ എജ്യുക്കേഷന്‍ ചെയര്‍മാനാണ് മോഹന്‍ദാസ് പൈ.

വരുന്ന ഒരു വര്‍ഷത്തിനകം ഐടി മേഖലയില്‍ 30,000-40,000 പേര്‍ക്കായിരിക്കും തൊഴില്‍ നഷ്ടപ്പെടുക. കമ്പനികളില്‍ വളര്‍ച്ചയുണ്ടാകുമ്പോള്‍ മാത്രമാണ് ജീവനക്കാര്‍ക്ക ്സ്ഥാനക്കയറ്റം നല്‍കുന്നത്. അതുപോലെ തന്നെയാണ് മന്ദഗതിയിലാകുമ്പോള്‍ കമ്പനികള്‍ക്ക് അവരുടെ ഘടനകള്‍ പുന:ക്രമീകരിക്കേണ്ടി വരും. ജീവനക്കാരെ ഒഴിവാക്കേണ്ടി വരും . അതാണ് സംഭവിക്കുന്നത്.  എന്നാല്‍ തൊഴില്‍ നഷ്ടപ്പെടുന്നവരില്‍ 80% പേര്‍ക്കും അവര്‍ വിദഗ്ധരാണെങ്കില്‍ തൊഴിലവസരങ്ങള്‍ ഉണ്ടാകുമെന്ന് അദേഹം വ്യക്തമാക്കി.

Read more topics: # Unemployment rate, # mohandas pai,

Related Articles

© 2025 Financial Views. All Rights Reserved