ഐടി ജീവനക്കാര്‍ പുതിയ ട്രേഡ് യൂണിയന്‍ രൂപീകരിക്കും

June 24, 2019 |
|
News

                  ഐടി ജീവനക്കാര്‍ പുതിയ ട്രേഡ് യൂണിയന്‍ രൂപീകരിക്കും

കൊല്‍ക്കത്ത: ബംഗാളിലെ ഐടി ജീവനക്കാര്‍ ട്രേഡ് യൂണിയന്‍ രൂപീരിക്കുമെന്ന് റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട അപേക്ഷകള്‍ നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ മഹാരാഷ്ട്ര, കര്‍ണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളില്‍ ഐടി ജീവനക്കാര്‍ക്ക് ട്രേഡ്യൂണിയന്‍ സംഘടനകളുണ്ടെന്നാണ് വിവരം. ഐടി ജീവനക്കാര്‍ സംഘടിക്കുന്ന രാജ്യത്തെ നാലാമത്തെ സംസ്ഥാനമായി ഇതോടെ ബംഗാള്‍ മാറിയേക്കും. 

സംഘടന രൂപീകരിക്കുന്നോടെ ഏഴ് ഭാരവാഹികളും, 13 ജനറല്‍ മെമ്പര്‍മാരും ഉണ്ടാകും. സംഘനയുടെ വിപുലീകരണ പ്രവര്‍ത്തനത്തോടെ ഐടി ജീവനക്കാരുടെ ആവശ്യങ്ങള്‍ സംഘടനയക്ക് നിറവേറ്റാന്‍ സാധിക്കും. 180 ജീവനക്കാര്‍ ട്രേഡ്‌യൂണിയന്റെ ഭാഗമായെന്നാണ് റിപ്പോര്‍ട്ട്. 5000 ജീവനക്കാരെയാണ് സംഘടനയുടെ ഭാഗമാക്കാന്‍ ലക്ഷ്യമിടുന്നത്. 

അതേസമയം 1.8 ലക്ഷം ജീവനക്കരാണ് ഐടി മേഖലയില്‍ ആകെ സംസ്ഥാനത്ത് ജോലിചെയ്യുന്നത്. ഐടി സംഘടനയുടെ രൂപീകരണത്തോടെ ലേബര്‍ നിയമവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ നിര്‍ദേശങ്ങള്‍ നല്‍കാനും, സഹായങ്ങള്‍ ചെയ്തുകൊടുക്കാനും സംഘടനയ്ക്ക് സാധ്യമാകുമെന്നാണ് വിലയിരുത്തല്‍ 

 

Related Articles

© 2025 Financial Views. All Rights Reserved