
ന്യൂയോര്‍ക്ക്: ഐടി ഭീമനായ ഐബിഎം ഏതാനും വര്‍ഷം കൊണ്ട് പിരിച്ച് വിട്ടത് ഒരു ലക്ഷത്തിലധികം ജീവനക്കാരെയെന്ന് റിപ്പോര്‍ട്ട്. മുന്‍ജീവനക്കാര്‍ ഫയല്‍ ചെയ്ത കേസുകള്‍ സംബന്ധിച്ച് വാര്‍ത്ത പുറത്ത് വന്നതോടെയാണ് കമ്പനിയുടെ കൂട്ടപിരിച്ച് വിടല്‍ ലോകമറിഞ്ഞത്. കമ്പനിയില്‍ പ്രായ വിവേചനം നടക്കുന്നുണ്ടെന്നും മുതിര്‍ന്ന ജീവനക്കാരാണ് കൂടുതലായും പിരിഞ്ഞ് പോകേണ്ട അവസ്ഥ വരുന്നതെന്നും ജീവനക്കാര്‍ പറയുന്നു.
എന്നാല്‍ ഐബിഎമ്മിനെ ഗൂഗിളും ആമസോണും പോലെ കൂള്‍ ആന്‍ഡ് ട്രെന്‍ഡി ഫോമാക്കാനുള്ള നീക്കമാണിതെന്നും വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. കഴിഞ്ഞ വര്‍ഷം മാത്രം മാന്‍ഹാട്ടണിലും കാലിഫോര്‍ണിയയിലും പെനിസില്‍വാനിയയിലുമടക്കം ഒട്ടേറെ ജീവനക്കാരെ പിരിച്ച് വിട്ടത് സംബന്ധിച്ച് കമ്പനിക്കെതിരെ കേസുകള്‍ നിലനില്‍ക്കുന്നുണ്ട്.
പിരിച്ച് വിടല്‍ ഇന്ത്യയിലും
ഐബിഎം 2000 ജീവനക്കാരെ പിരിച്ചുവിട്ടു. മൊത്തം ജീവനക്കാരില്‍ ഒരുശതമാനത്തോളം വരുമിത്. കഴിഞ്ഞ വര്‍ഷം അവസാനം 3,50,600 ജീവനക്കാരാണ് കമ്പനിയില്‍ ഉണ്ടായിരുന്നത്. കമ്പനിയുടെ ഘടനയില്‍ ചെറിയ മാറ്റം വരുത്തുന്നതിന്റെ ഭാഗമായാണ് പിരിച്ചുവിടലെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
പ്രകടനത്തില്‍ പിന്നില്‍ നില്‍ക്കുന്നവരെയും മത്സരത്തിന് ശേഷിയില്ലാത്തവരെയുമാണ് പുറത്താക്കിയതെന്ന് കമ്പനി പറയുന്നു. വാള്‍സ്ട്രീറ്റ് ജേണലും സിഎന്‍ബിസിയും ജീവനക്കാരെ പിരിച്ചുവിടുന്നകാര്യം നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.