ലോക്ക്ഡൗണ്‍ കാലത്തെ വാടക നല്‍കണമെന്ന് ഐടി പാര്‍ക്ക്

July 11, 2020 |
|
News

                  ലോക്ക്ഡൗണ്‍ കാലത്തെ വാടക നല്‍കണമെന്ന് ഐടി പാര്‍ക്ക്

കൊച്ചി: കോവിഡ് ലോക്ക്ഡൗണ്‍ കാലത്തെ വാടക നല്‍കേണ്ട എന്നത് പഴങ്കഥയായി മാറി. കുടിശിക 15നകം നല്‍കണമെന്ന് ആവശ്യപ്പെട്ട് കമ്പനികള്‍ക്ക്  ഐടി പാര്‍ക്ക് മാനേജ്‌മെന്റ് നോട്ടിസ് നല്‍കി. ലോക്ഡൗണ്‍ പശ്ചാത്തലത്തില്‍ 3 മാസം വാടക ഇളവ് അനുവദിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം സ്മാര്‍ട് സിറ്റി നടപ്പാക്കുന്നില്ലെന്ന് ആരോപിച്ച് 11 കമ്പനികള്‍ ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ തീരുമാനമെടുക്കാന്‍ കോടതി സര്‍ക്കാരിനെ ചുമതലപ്പെടുത്തിയിരുന്നു.

അതിനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോഴാണു വാടക കുടിശിക ആവശ്യപ്പെട്ട് നോട്ടിസ്. കരാര്‍ റദ്ദാക്കുമെന്നു മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. സ്വകാര്യ ഐടി പാര്‍ക്കായതിനാല്‍ സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യമില്ലെന്നാണു മുഖ്യമന്ത്രി ചെയര്‍മാനായ സ്മാര്‍ട്‌സിറ്റിയുടെ നിലപാടെന്നു കമ്പനികള്‍ കുറ്റപ്പെടുത്തുന്നു. സംസ്ഥാന സര്‍ക്കാരിന്റെയും ദുബായ് ഹോള്‍ഡിങ്ങിന്റെയും സംയുക്ത സംരംഭമാണു സ്മാര്‍ട്‌സിറ്റി.

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved