ഐടി സേവന മേഖലയില്‍ 6-8 ശതമാനം വളര്‍ച്ച നേടുമെന്ന് റേറ്റിങ് ഏജന്‍സിയായ ഐക്രയുടെ നിരീക്ഷണം

June 13, 2019 |
|
News

                  ഐടി സേവന മേഖലയില്‍ 6-8 ശതമാനം വളര്‍ച്ച നേടുമെന്ന് റേറ്റിങ് ഏജന്‍സിയായ ഐക്രയുടെ നിരീക്ഷണം

ന്യൂഡല്‍ഹി: പ്രമുഖ റേറ്റിങ് ഏജന്‍സിയായ ഐക്ര ഇപ്പോള്‍ പുതിയ വെളുപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ്. രാജ്യത്തെ ഐടി സേവന മേഖല 2019-2020 സാമ്പത്തിക വര്‍ഷത്തില്‍ 6 മുതല്‍ 8 ശതമാനം വരെ വളര്‍ച്ച കൈവരിക്കുമെന്ന് പ്രമുഖ റേറ്റിങ് ഏജന്‍സിയായ ഐക്രയുടെ വിലയിരുത്തല്‍. ഡിജിറ്റല്‍ സേവന മേഖലയില്‍ കൂടുതല്‍ വളര്‍ച്ച് പ്രകടാമാകുമെന്നും ഇത് തുടരുമെന്നും ഐക്ര വിലിയിരുത്തുന്നു.

 രാജ്യത്തെ ഐടി സേവന മേഖലയിലെ ആവശ്യകതയില്‍ വളര്‍ച്ച രേഖപ്പെടുത്തുമെന്നും ഐക്ര അഭിപ്രായപ്പെടുന്നു. ഐടി കമ്പനികളുടെ ജീവനക്കാരുടെ എണ്ണത്തിലുള്ള വര്‍ധനവിലാണ് ഐടി സേവന മേഖലയിലുള്ള വളര്‍ച്ച കൂടുന്നതിന് കാരണമായത്.  

അതേസമയം കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഐടി ജീവനക്കാരുടെ എണ്ണത്തില്‍ വന്‍ കുതിച്ചുചാട്ടമാണ് ഉണ്ടായിട്ടുള്ളത്. ഐടി ജീവനക്കാരുടെ അറ്റവളര്‍ച്ച 11,600 ആയി  2018-2019 സാമ്പത്തിക വര്‍ഷം അധികരിച്ചു. അതേസമയം മുന്‍വര്‍ഷം 93,500  ജീവനക്കാരായിരുന്നു രാജ്യത്തെ ഐടി കമ്പനികളില്‍ ജോലി ചെയ്തിരുന്നതെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. 

 

 

Related Articles

© 2025 Financial Views. All Rights Reserved