
വിശ്വാസ വഞ്ചന ആരോപിച്ച് ആമസോണിന് വന്‍ തുകയുടെ പിഴ ചുമത്തിയിരിക്കുകയാണ് ഇറ്റലി. 9800 കോടി രൂപയിലേറെയാണ് കമ്പനി പിഴ നല്‍കേണ്ടി വരിക. ഒരു യുഎസ് ടെക്ക് കമ്പനിക്ക് യൂറോപ്പില്‍ ചുമത്തുന്ന ഏറ്റവും വലിയ പിഴത്തുകകളില്‍ ഒന്നാണിതെന്ന് ഇറ്റലി അധികൃതര്‍ അറിയിച്ചു. ഇറ്റാലിയന്‍ സര്‍ക്കാരിന്റെ നടപടിയോട് ശക്തമായി വിയോജിക്കുന്നുവെന്നും ഇതിനെരെ അപ്പീല്‍ നല്‍കുമെന്നും ആമസോണ്‍ വ്യക്തമാക്കി.
ഉപഭോക്താക്കളുടെ സ്വകാര്യതയെ മാനിക്കാതെയുള്ള പ്രവര്‍ത്തനങ്ങള്‍, കമ്പനിയുടെ ആധിപത്യം ഉപയോഗിച്ച് ഇറ്റലിയിലെ വിപണി ദുരുപയോഗം ചെയ്യാന്‍ ശ്രമിക്കുന്നു തുടങ്ങിയ ആരോപണങ്ങളാണ് ആമസോണിനെതിരെ ഉന്നയിച്ചിരിക്കുന്നത്. ഇറ്റാലിയന്‍ സര്‍ക്കാരിന്റെ നടപടിയോട് ശക്തമായി വിയോജിക്കുന്നുവെന്നും ഇതിനെരെ അപ്പീല്‍ നല്‍കുമെന്നും ആമസോണ്‍ വ്യക്തമാക്കി. ആമസോണിനെ കൂടാതെ, ആല്‍ഫബെറ്റിന്റെ ഗൂഗിള്‍, ഫേസ്ബുക്ക്, ആപ്പിള്‍, മൈക്രോസോഫ്റ്റ് തുടങ്ങിയ മറ്റ് വന്‍കിട അമേരിക്കന്‍ കമ്പനികളും യൂറോപ്പില്‍ നിരീക്ഷണത്തിലാണ്.
ആമസോണിന്റെ തേര്‍ഡ് പാര്‍ട്ടി വില്‍പ്പനക്കാരെ ആമസോണ്‍ െ്രൈപ വില്‍പ്പനയില്‍ പങ്കെടുക്കുന്നത് വിലക്കുന്നതുള്‍പ്പെടെയുള്ള നടപടികളാണ് ആമസോണ്‍ സ്വീകരിക്കുന്നതെന്ന് ആരോപണമുണ്ട്. അതുപോലം രാജ്യത്തെ തേര്‍ഡ് പാര്‍ട്ടി വില്‍പ്പനക്കാര്‍ക്ക് അവസരങ്ങള്‍ നല്‍കുമെന്ന വാഗ്ദാനവുമായി വിപണിയിലെത്തുന്ന ആമസോണ്‍ പ്രൈം ലേബല്‍ ദുരുപയോഗപ്പെടുത്തി വിപണിയില്‍ ആധിപത്യം പുലര്‍ത്തുന്നു എന്ന ആരോപണമുണ്ട്. പ്രൈം ലേബലിലെ ലോയല്‍റ്റി പ്രോഗ്രാമിഷ 70 ലക്ഷത്തിലധികം ഉപഭോക്താക്കളാണുള്ളത്. ചെറുകിട വില്‍പ്പനക്കാര്‍ക്ക് ഇവരില്‍ എത്താന്‍ ആകില്ല. ഫുള്‍ഫില്‍മന്റ് ബൈ ആമസോണ്‍ പദ്ധതിയില്‍ അംഗമാകുന്നവര്‍ക്കാണ് ഇതിന് അവസരം.
എന്നാല്‍ ഈ പദ്ധതി ഓപ്ഷണല്‍ ആണെന്നും ഭൂരിഭാഗം ചെറുകിട വില്‍പ്പനക്കാരും ഇത് തെരഞ്ഞെടുക്കുന്നില്ലെന്നതുമാണ് ആമസോണിന്റെ വാദം. യൂറോപ്യന്‍ കമ്മീഷനും ഇറ്റാലിയന്‍ കോംപറ്റീഷന്‍ അതോറിറ്റി അധികകൃതരുടെ ആരോപണങ്ങള്‍ പരിശോധിച്ച് അന്വേഷണംനടത്തും. ഉപഭോക്താക്കളുടെ സ്വകാര്യതയെ മാനിക്കാതെയുള്ള പ്രവര്‍ത്തനങ്ങളും ആമസോണിന്റെ ഭാഗത്ത് നിന്നുണ്ടെന്നാണ് ശക്തമായ മറ്റൊരു ആരോപണം.
ആമസോണിനെതിരെ സമാനമായ ആരോപണങ്ങള്‍ മറ്റ് രാജ്യങ്ങളിലുമുണ്ട്. . ഒരു ഉല്‍പ്പന്നം വാങ്ങാന്‍ ഉപഭോക്താക്കള്‍ ക്ലിക്കുചെയ്യുമ്പോള്‍, ഡിഫോള്‍ട്ട് ഓപ്ഷനായി കൂടുതല്‍ ഉത്പന്നങ്ങള്‍ വാങ്ങാന്‍ പ്രേരിപ്പിക്കുന്ന ബൈബോക്‌സുകളും കമ്പനി നല്‍കുന്നുണ്ട്. അതുപോലെ കമ്പനിയുടെ വെയര്‍ഹൗസും ഉത്പന്ന വിതരണ സേവനങ്ങളും ഉപയോഗിക്കാന്‍ പണം നല്‍കുന്ന വന്‍കിട കച്ചവടക്കാര്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്നുണ്ടെന്ന് തേര്‍ഡ് പാര്‍ട്ടി വില്‍പ്പനക്കാരെ തഴയുന്നു എന്നും ആരോപണമുണ്ട്.