
ഐടിസി ഗ്രൂപ്പിന്റെ ചെയര്‍മാന്‍ വൈ.സി. ദേവേശ്വര്‍ അന്തരിച്ചു. 72 വയസ്സായിരുന്നു. വര്‍ഷങ്ങളായിട്ട് കാന്‍സര്‍ രോഗത്തിനു ചികിത്സയിലായിരുന്നു. 1968 ലാണ് ഐ.ടി.സി.യില്‍ ദേവ് ചേരുന്നത്. പിന്നീട് 1996 ല്‍ എക്‌സിക്യൂട്ടീവ് ചെയര്‍മാനായി. അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് സിഗരറ്റ് കമ്പനിയെന്ന നിലയില്‍ നിന്നും ഐടിസി കമ്പനി എഫ്.എം.സി.ജി വിഭാഗത്തില്‍ വിജയകരമായി വൈവിധ്യവത്കരിക്കപ്പെട്ടത്.
2017 ല്‍ ദേവേശ്വര്‍ നോണ്‍ എക്‌സിക്യൂട്ടീവ് ചെയര്‍മാനായി മാറി. സഞ്ജീവ് പുരിയാണ്ഇപ്പോള്‍ സിഇഒയും എംഡിയും. കമ്പനിയുടെ സുസ്ഥിര വളര്‍ച്ച ലക്ഷ്യമിട്ട് ദേവേശ്വര്‍ പ്രവര്‍ത്തിച്ചിരുന്നുവെന്ന് ഐടിസി ലിമിറ്റഡ് എംഡി സഞ്ജീവ് പുരി പറഞ്ഞു. അദ്ദേഹം ഐടിസിയുടെ തന്ത്രപ്രധാന പങ്കു തന്നെയാണ് വഹിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.