
ന്യൂഡല്‍ഹി: വിപണി മൂലധനത്തില്‍ ഏറ്റവും മുന്‍ നിരയിലുള്ള പത്ത് കമ്പനികളില്‍ നിന്ന് ഐടിസി പുറത്തായതായി റിപ്പോര്‍ട്ട്. എഫ്എംസിജി രംഗത്ത് പ്രവര്‍ത്തിക്കുന്ന രാജ്യത്തെ ഭീമന്‍ കമ്പനിയായ ഐടിസിയുടെ വിപണി മൂലധനം ഇടിയാന്‍ കാരണം ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ കഴിഞ്ഞ ദിവസം അവതരിപ്പിച്ച ബജറ്റ് പ്രഖ്യാപനമാണ്. ബജറ്റില്‍ സിഗരറ്റിനും, പുകയില ഉത്പ്പന്നങ്ങള്‍ക്കും നികുതി വര്‍ധിപ്പിക്കാനുള്ള കേന്ദ്രസര്‍ക്കാറിന്റെ തീരുമാനമാണ് ഐടിസിക്ക് ഇരുട്ടടി നല്‍കിയിട്ടുള്ളത്. ഇതോടെ കമ്പനിയുടെ ഓഹരി വിലയടക്കം നിലംപൊത്തിയെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്.
ബജറ്റ് പ്രഖ്യാപനത്തിന് ശേഷം കമ്പനിയുടെ ഓഹരി വിലയില്‍ 52 ആഴ്ച്ചക്കിടെ രേഖപ്പെടുത്തിയ കുറഞ്ഞ നിരക്കിലാണ് വ്യാപാരം അരങ്ങേറിയത്. കമ്പനിയുടെ ഓഹരി വില 205 രൂപയിലേക്ക് ചുരുങ്ങിയെന്നാണ് റിപ്പോര്‍ട്ട്. രാജ്യത്തെ സിഗരറ്റ് ഉത്പ്പന്നങ്ങളുടെ കുത്തക കീഴടക്കിയ കമ്പനിയാണ് ഐടിസിയെന്ന് പറയാതിരിക്കാന്‍ നിര്‍വാഹമില്ല. മാത്രമല്ല കഴിഞ്ഞ രണ്ട് ദിവസത്തെ വ്യാപാര സെക്ഷനുകളില്‍ നിക്ഷേപകര്‍ക്ക് ആകെ നഷ്ടം വന്നത് 33,000 കോടി രൂപയോളമാണെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. 18 മാസത്തിനിടെ 9.4 ശതമാനത്തോളം ഇടിവാണ് രേഖപ്പെടുത്തിയത്.
അതേസമയം വിപണി ം2.57 ട്രില്യണ്‍ രൂപ വിപണി മൂലധനമുള്ള കമ്പനിയായ ഐടിസിയുടെ സ്ഥാനം ഇപ്പോള്‍ പതിനൊന്നാമതാണിപ്പോള്‍. നിലവില്‍ ഭാരതി എയര്‍ടെല്ലിന്റെ വിപണി മൂലധനം 2.74 ട്രില്യണ്‍ രൂപയും, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ വിപണി മൂലധനം 2.68 ട്രില്യണ്‍ രൂപയുമാണെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ ഈ രണ്ട് കമ്പനികളാണ് ഐടിസിയുടെ വിപണി മൂലധനത്തെ തകര്‍ത്തെറിഞ്ഞത്. കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്റെ ബജറ്റ് പ്രഖ്യാപനം പലതും തിരിച്ചടിയായിട്ടുണ്ടെന്നാണ് വിദഗ്ധര്‍ ഒന്നടങ്കം ഇപ്പോള്‍ ചൂണ്ടിക്കാട്ടുന്നത്.
ധനമന്ത്രി നിര്‍മ്മല സീതാരമാന്റെ ബജറ്റ് പ്രസംഗം അവസാനിപ്പിച്ചപ്പോള്‍ കമ്പനിയുടെ ഓഹരി വില 219 രൂപയായി ചുരുങ്ങിയെന്നാണ് കണക്കുകളിലൂടെ വ്യക്താമാക്കുന്നത്. അതായത് 2020-2021 സാമ്പത്തിക വര്‍ഷം സിഗരറ്റ് ഉത്പ്പന്നങ്ങള്‍ക്ക് 10 ശതമാനത്തോളം നികുതി വര്‍ധിപ്പിക്കാനാണ് കേന്ദ്രബജറ്റിലെ നിര്‍ദ്ദേശം.
ധനമന്ത്രിയുടെ ബജറ്റ് പ്രസംഗത്തിന് ശേഷം രാജ്യത്ത് ഐടിസിയുടെ ഓഹരി വില 219 രൂപയായി കുറയുകയും, മാത്രമല്ല, 5.50 ശതമാനത്തോളം ഇന്നലെ വിപണി തുറന്നപ്പോള്‍ ഐടിസിയുടെ ാൊഹരി വില 205 രൂപയിലേക്ക് ഒതുങ്ങുകയും ചെയ്തു. നിലവില്‍ ബജറ്റ് പ്രഖ്യാപനത്തോടെ രാജ്യത്തെ മുന്‍നിര കമ്പനികളുടെ വിപണി മൂലധനത്തില്‍ ഭീമമായ ഇടിവാണ് രേഖപ്പെടുത്തിയത്. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വിപണി മൂലധനം 8.77 ട്രില്യണ്‍ രൂപയും, ടിസിഎസിന്റെ വിപണി മൂലധനം (ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസ് (8.12 ട്രില്യണ്‍ രൂപയും, എച്ച്ഡിഎഫ്‌സി ബാങ്കിന്റെ വിപണി മൂലധനം 6.57 ട്രില്യണ്‍ രൂപയുമാണെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്.
അതേസമയം ഹിന്ദുസ്ഥാന്‍ യൂനിലിവര്‍ വിപണി മൂലധനം 4.49 ട്രില്യണ്‍ രൂപയും, എച്ച്ഡിഎഫ്‌സി (3.92 ട്രില്യണ്‍ രൂപയും, ഇന്‍ഫോസിസിന്റെ വിപണി മൂലധനം 3.32 ട്രില്യണ്‍ രൂപയും, ഐസിഐസിഐ ബാങ്കിന്റെ വിപണി മൂലധനം 3.26 ട്രില്യണ്‍ രൂപയും, കോട്ടക് മഹീന്ദ്രാ ബാങ്കിന്റെ വിപണി മൂലധനം 3.15 ട്രില്യണ്‍ രൂപയും, ഭാരതി എയര്‍ടെല്ലിന്റെ വിപണി മൂലധനം 2.74 ട്രില്യണ്‍ രൂപയും, ബാങ്ക് ഓഫ് ഇന്ത്യയുടെ വിപണി മൂലധനം 2.68 ട്രില്യണ്‍ രൂപയുമാണ്.
ബജറ്റ് ദിവസം നിക്ഷേപകര്‍ക്ക് നഷ്ടം വന്നത് വന്‍ തുക
2020-2021 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് പ്രഖ്യാപനങ്ങളിലെ ആശയകുഴപ്പങ്ങള്‍ മൂലം വിവിധ കമ്പനികളുടെ ഓഹരികള്‍ക്ക് ഭീമമായ നഷ്ടമാണ് ഉണ്ടായിട്ടുള്ളത്. ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയാണ് ഓഹരി വിപണി കേന്ദ്രങ്ങള്‍ക്കുണ്ടായത്. മാത്രമല്ല ബെഞ്ച്മാര്‍ക്ക് സൂചിക രണ്ട് ശതമാനത്തോളം ഇടിവ് രേഖപ്പെടുത്തിയതോടെ നിക്ഷേപകര്‍ക്ക് 3.5 ട്രില്യണ്‍ രൂപയുടെ നഷ്ടമാണ് ഉണ്ടായിട്ടുള്ളത്. വിപണിയില്‍ നിക്ഷേപകരുടെ ആകെ സമ്പത്ത് വെള്ളിയാഴ്ച്ച വരെ 156.5 ട്രില്യണ്‍ രൂപയോളം ഉണ്ടായിരുന്നത് ബജറ്റ് ദിസമായ ശനിയാഴ്ച്ച വ്യാപാരം അവസാനിക്കുമ്പോള്‍ നിക്ഷേപകരുടെ സമ്പത്ത് 153 ട്രില്യണ്‍ രൂപയായി ചുരുങ്ങിയെന്നാണ് ഓഹരി വിപണികളിലെ പെര്‍ഫോമന്‍സ് പരിശോധിക്കുമ്പോള്‍ വ്യക്തമാക്കുന്നത്.
മാന്ദ്യകാലത്ത് നിന്ന് രക്ഷ നേടാന്‍ നിര്‍മ്മലയുടെ ബജറ്റ് പ്രഖ്യാപനങ്ങള്‍ സുതാര്യമല്ലെന്നാണ് വിപണി കേന്ദ്രങ്ങളില്‍ നിന്നുള്ള വിലയിരുത്തല്‍. ശനിയാഴ്ച്ച മുംബൈ ഓഹരി സൂചികയായ സെന്‍സെക്സ് 988 പോയിന്റ് ഇടിവ് രേഖപ്പെടുത്തി 39,735 ലേക്കെത്തിയാണ് വ്യാപാരം അവസാനിപ്പിച്ചത്. കഴിഞ്ഞയാഴ്ച്ച 41,199 ല്‍ വരെ വ്യാപാരം തുടര്‍ന്ന മുംബൈ ഓഹരി സൂചിക ബജറ്റ് ദിവസം 39,735 ലേക്ക് ചുരുങ്ങിയത് തന്നെ ബജറ്റ് പ്രഖ്യാപനങ്ങള്‍ പലതും ആഴത്തില്‍ മുറിവുണ്ടാക്കുന്നതാണെന്നതിന്റെ തെളിവാണ്.
ആകെ മൂന്ന് ശതമാനത്തോളം ഇടിവാണ് രേഖപ്പെടുത്തിയതെന്ന് കണക്കുകള്‍ പരിശോധിച്ചാല്‍ വ്യക്തമാകും. രാജ്യത്തെ മുന്‍നിര കമ്പനികളായ എച്ച്ഡിഫ്സിക്കും, ഐടിസിക്കും, 24,492 കോടി രൂപയോളം നഷ്ടം രേഖപ്പെടുത്തി ശനിയാഴ്ച്ച മാത്രം. േേഅതസമയം രാജ്യത്ത് വിപണി മൂലധനത്തില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന റിലയന്‍സ് ഇന്‍ഡസ്ട്രീന്റെ വിപണി മൂലധനത്തിലും ടിവ് രേഖപ്പെടുത്തിയെന്നാണ് കണക്കുകള്‍ പ്രകാരം ചൂണ്ടിക്കാട്ടുന്നത്. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എച്ച്ഡിഎഫ്സി ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) . ഐസിഐസി ബാങ്ക്, ലാര്‍സന്‍ എന്നീ കമ്പനികള്‍ക്ക 11,490 കോടി രൂപ മുതല്‍, 18,000 രൂപയുടെ നഷ്ടമാണ് ഉണ്ടായിട്ടുള്ളത്.
ധനമന്ത്രി നിര്‍മ്മല സീതാരമാന്‍ അവതരിപ്പിച്ച ബജറ്റില്‍ വലിയ പ്രതീക്ഷകളൊന്നുമില്ലെന്നാണ് ഓഹരി വിപണിയില്‍ ഇന്നുണ്ടായ ഇടിവ് മൂലം വ്യക്തമാകുന്നത്. കോര്‍പ്പറ്റേ് നികുതി ഒരു ശതമാനം വെട്ടിക്കുറച്ചിട്ടും നിക്ഷേപകര്‍ പിന്നോട്ടു പോകുന്ന പ്രവണതയാണ് രൂപപ്പെട്ടിട്ടുള്ളത്. എഫ്പിഐകള്‍ വലിയ പിന്‍വലിക്കലില്‍ ഏര്‍പ്പെടുകയും ചെയ്തു. മാത്രമല്ല ബജറ്റ് പ്രഖ്യാപനങ്ങള്‍ പലതും സര്‍ക്കാറിന്റെ വരുമാനത്തെ ബാധിക്കുമെന്നാണ് വിലയിരുത്തല്‍.
നടപ്പുവര്‍ഷത്തെ പ്രതീക്ഷിത വളര്‍ച്ചാ നിരക്ക് അഞ്ച് ശതമാനത്തിലേക്ക് ചുരുങ്ങിയേക്കുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍, മാത്രമല്ല നടപ്പുവര്‍ഷത്തെ ബജറ്റ് കമ്മി 3.3 ശതമാനത്തില്‍ നിന്ന് 3.8 ശതമാനയി ഉയരുമെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ വ്യക്തമാക്കിയതോടെയാണ് ഓഹരി വിപണി ഇന്ന് നഷ്ടത്തിലേക്ക് വഴുതി വീഴാന്‍ കാരണം. രാജ്യത്തെ മോശം ധന സ്ഥിതിയില്‍ നിന്ന് കരകയറാനുള്ള സാധ്യത ബജറ്റ് പ്രഖ്യാപനങ്ങളില്‍ കാണുന്നില്ലെന്നാണ് വിലയിരുത്തല്‍. 2020-2021 സാമ്പത്തിക വര്‍ഷത്തെ വളര്‍ച്ചാ നിരക്ക് 6-6.5 ശതമാനം വരെയാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്ന വളര്‍ച്ചാ നിരക്ക് .