
ഐടിസി ലിമിറ്റഡ് കൊല്‍ക്കത്ത ആസ്ഥാനമായുള്ള സണ്‍റൈസ് ഫുഡ്‌സ് പ്രൈവറ്റ് ലിമിറ്റഡ് ഏറ്റെടുക്കാന്‍ ഒരുങ്ങുന്നു. രാജ്യത്തെ അതിവേഗം വളരുന്ന എഫ്എംസിജി വിപണിയില്‍ സ്ഥാനം ഉറപ്പിക്കാന്‍ കമ്പനിയെ സഹായിക്കുന്ന ഒരു നീക്കമാണിത്. എസ്എഫ്പിഎല്ലിന്റെ ഇക്വിറ്റി ഷെയര്‍ ക്യാപിറ്റലിന്റെ 100% ഏറ്റെടുക്കുന്നതിനായി 2020 മെയ് 23 ന് കരാറില്‍ ഏര്‍പ്പെട്ടതായി ഐടിസി ഞായറാഴ്ച പത്രക്കുറിപ്പില്‍ അറിയിച്ചു.
ഐടിസിയുടെ എഫ്എംസിജി ബിസിനസ്സ് വിപുലീകരിക്കാന്‍ ഈ നീക്കം സഹായിക്കും. ഇത് നിലവില്‍ പാക്കേജുചെയ്ത ഭക്ഷണങ്ങളില്‍ നിന്നും വ്യക്തിഗത പരിചരണ ഉല്‍പ്പന്നങ്ങളിലേക്കും കമ്പനിയുടെ ചുവടുവയ്പ്പിനെ വ്യാപിപ്പിക്കുന്നു.
രാജ്യത്തെ സുഗന്ധവ്യഞ്ജന വ്യാപാരം വര്‍ദ്ധിപ്പിക്കാനും ഐടിസിയെ ഈ ഏറ്റെടുക്കല്‍ സഹായിക്കും. ഐടിസി ഇതിനകം തന്നെ ആഷിര്‍വാദ് ബ്രാന്‍ഡിന് കീഴില്‍ സുഗന്ധവ്യഞ്ജനങ്ങള്‍ വില്‍ക്കുന്നുണ്ട്. ഈ നിര്‍ദ്ദിഷ്ട ഏറ്റെടുക്കല്‍ കമ്പനിയുടെ ഉല്‍പ്പന്ന പോര്‍ട്ട്‌ഫോളിയോ വര്‍ദ്ധിപ്പിക്കും. കൂടാതെ സുഗന്ധവ്യഞ്ജന ബിസിനസ്സ് ഗണ്യമായി വര്‍ദ്ധിപ്പിക്കാനും വികസിപ്പിക്കാനും ഐടിസിയെ സഹായിക്കുന്നു. വിപണികളിലെ എസ്എഫ്പിഎല്ലിന്റെ ആഴത്തിലുള്ള ഉപഭോക്തൃ ബന്ധവും വിതരണ കരുത്തും കമ്പനിക്ക് കാര്യമായ മൂല്യനിര്‍മ്മാണ അവസരങ്ങള്‍ നല്‍കുമെന്ന് ഐടിസി പറഞ്ഞു. 2030 ഓടെ കമ്പനി എഫ്എംസിജി ബിസിനസില്‍ നിന്ന് ഒരു ട്രില്യണ്‍ ഡോളര്‍ വിറ്റുവരവ് ലക്ഷ്യമിട്ടിട്ടുണ്ട്.