
ലോക ബാങ്കിന്റെ പുതിയ പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണക്കപ്പെടുന്നത് അമേരക്കന്‍ പ്രസിഡന്റ് ഡൊനാള്‍ഡ് ട്രംപിന്റെ മകള്‍. ഇവാന്‍കെ ട്രംപാണ് പരിഗണയിലുള്ളത്. മറ്റൊരു പ്രമുഖ വനിത ഇന്ത്യന്‍ വംശജയുമാണ്. യുഎന്‍ മുന്‍ അംബാസിഡറായ നിക്കി ഹലെയാണ് പരിഗണനയില്‍ ഉള്ളത്. ലോക ബാങ്ക് പ്രസിഡന്റായിരുന്നു ജിം യോങ് കിം കഴിഞ്ഞ തിങ്കളാഴ്ച കാലാവധി പൂര്‍ത്തിയാകാതെ രാജിവച്ചിരുന്നു. ഈ ഒഴിവിലേക്കാണ് പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നത്.
അമേരിക്കയാണ് ലോക ബാങ്ക് പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നത്. അമേരിക്കന്‍ പൗരത്വമുള്ളവര്‍ക്കാണ് കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. വനിതാ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്ന ഇടപെടലുകള്‍ ഇവാന്‍കെ നടത്തിയിട്ടുണ്ടെന്നാണ് വാര്‍ത്താ ഏജന്‍സികള്‍ പുറത്തു വിടുന്ന വിവരം.