സംരംഭകര്‍ക്കായി ജമ്മുകശ്മീര്‍ വാതിലുകള്‍ തുറന്നിടുന്നു; പുതിയ ഐടി പോളിസി പ്രഖ്യാപിച്ച് സര്‍ക്കാര്‍

February 10, 2020 |
|
News

                  സംരംഭകര്‍ക്കായി ജമ്മുകശ്മീര്‍ വാതിലുകള്‍ തുറന്നിടുന്നു; പുതിയ ഐടി പോളിസി പ്രഖ്യാപിച്ച് സര്‍ക്കാര്‍

ജമ്മു: ജമ്മുകശ്മീര്‍ സര്‍ക്കാര്‍ പുതിയ ഐടി പോളിസി പുറത്തിറക്കി. ഒരിക്കലും ഇന്റര്‍നെറ്റ് മുടങ്ങില്ല, ഗുണനിലവാരമുള്ള വായു തുടങ്ങിയ വാഗ്ദാനങ്ങളാണ് നിക്ഷേപകര്‍ക്കും സംരംഭകര്‍ക്കുമായി സര്‍ക്കാരിന്റെ പുതിയ പോളിസി മുന്നോട്ട് വെക്കുന്നത്. ജമ്മുകശ്മീര്‍ ഇന്‍ഫോമേഷന്‍ ടെക്‌നോളജി നയം അനുസരിച്ച്  മൂന്ന് ഷിഫ്റ്റുകളില്‍ പ്രവര്‍ത്തിക്കാനും ഗതാഗതവും സുരക്ഷയും നല്‍കിയാല്‍ സ്ത്രീകള്‍ക്ക് രാത്രി ജോലി അനുവദിക്കാമെന്നും ഐടി കമ്പനികളോട് സര്‍ക്കാര്‍ പറയുന്നു.

നിയുക്ത ഐടി പാര്‍ക്കുകളിലെ 'പ്ലഗ് ആന്റ് പ്ലേ' വിഭാഗത്തിന്റെ പതിനഞ്ച് ശതമാനവും വനിതാ സംരംഭകര്‍ക്കായി മാറ്റിവെക്കുമെന്നും സര്‍ക്കാരിന്റെ പുതിയ ഐടി പോളിസി വ്യക്തമാക്കുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം  കുറ്റകൃത്യങ്ങളില്‍ 0.1% മാത്രമാണ് ജമ്മുകശ്മീര്‍ സംഭവിക്കുന്നത്. ജമ്മുവിലും ശ്രീനഗറിലുമായി അഞ്ച് ലക്ഷം സ്വകയര്‍ ഫീറ്റിലുള്ള രണ്ട് ഐടി പാര്‍ക്കുകള്‍ വികസിച്ചുകൊണ്ടിരിക്കുകയാണ്.ഇവിടെ ബ്രോഡ് ബാന്റ് കണക്ടിവിറ്റിയും വൈഫൈ സൗകര്യവും ഒരിക്കലും തടസപ്പെടില്ലെന്നും പോളിസിയിലൂടെ വ്യക്തമാക്കുന്നു. 14 മേഖലകളിലാണ് നിക്ഷേപകരെ കണ്ടെത്താനായി ദല്‍ഹിയില്‍ നിക്ഷേപക കോണ്‍ഫറന്‍സ് നടത്തിയിരുന്നു.

Related Articles

© 2025 Financial Views. All Rights Reserved