
ബെയ്ജിങ്: ആഗോള തലത്തിലെ പ്രധാനപ്പെട്ട ബിസിനസ് ഹബ്ബാണ് ചൈന. ചൈനയില്‍ പടര്‍ന്നുപടിച്ച എന്‍കോവ് കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ ആഗോളതലത്തിലെ പ്രമുഖരും, ബിസിനസ് സംരംഭകരുമെല്ലാം ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ്. ചൈനയുടെ സമ്പദ് വ്യവസ്ഥയെ പോലും അപകടാവസ്ഥയിലേക്ക് തള്ളിവി്ടുന്ന രീതിയിലാണ് കൊറോണ വൈറസ് ബാധ ചൈനയിലാകമാനം പടര്‍ന്നുപിടിച്ചിട്ടുള്ളത്. മാത്രമല്ല ചൈനയെ രക്ഷിക്കാന്‍ ഇപ്പോള്‍ ആരുണ്ടെന്ന് നിലവിളിയാണ് പല കോണുകളില്‍ നിന്നും ഇപ്പോള്‍ ഉയര്‍ന്നുവരുന്നത്. കൊറോണ് വൈറസിന്റെ ആഘാതത്തില്‍ ഇപ്പോള്‍ ലോകത്താകമാനം യാത്രാ വിലക്കുകളും ശക്തമാക്കിയിരിക്കുകയാണ്.
എന്നാല്‍ ചൈനയെ രക്ഷിച്ചെടുക്കാന്‍ ചൈനയിലെ ഏറ്റവും വലിയ സമ്പന്നനായ ജാക് മാ തന്നെ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നു.കൊറോണ വൈറസ് ബാധയെ നേരിടാന്‍ ചൈനയിലെ ഏറ്റവും വലിയ ധനികനായ ജാക് മാ നല്‍കിയത് 14.5 ദശലക്ഷം ഡോളര്‍. ഏതാണ്ട് 103 കോടി രൂപയിലേറെ വരും ഇത്. മുഷ്യനും രോഗവും തമ്മിലുള്ള ഈ പോരാട്ടം ഒരു ദീര്‍ഘയാത്രയാണെന്ന് അറിയാമെന്നും, ഈ തുക രോഗത്തെ നേരിടാനുതകുന്ന വൈദ്യ ഗവേഷണങ്ങള്‍ക്കും രോഗപ്രതിരോധത്തിന് കരുത്തേകട്ടെയെന്നും ജാക് മായുടെ ഉടമസ്ഥതയിലുള്ള ആലിബാബ ഗ്രൂപ്പിന്റെ ജീവകാരുണ്യ പ്രവര്‍ത്തന ട്വിറ്ററിലൂടെ വ്യക്തമാക്കി.
എന്നാല്‍ കൊറോണ വൈറസ് ബാധ മൂലം ആഗോള തലത്തില്‍ വലിയ യാത്രാ വിലക്കുകളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വൈറസ് ബാധ മൂലം മരിച്ചവരുടെ എണ്ണം 132 ആയി ഉയരുകയും ചെയ്തു. ചൈനയില്‍ 6,000ത്തില്‍പ്പരം പേരിലാണ് കൊറോണ വൈറസ് ബാധ റി്‌പ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
നിലവില്‍ കൊണോണ വൈറസ് ബാധ മൂലം ലോക സമ്പദ് വ്യവസ്ഥയെ പോലും അപകടാവസ്ഥയിലേക്കെത്തിച്ചിട്ടുണ്ട്. ആഗോള ഇറക്കുമതി-കയറ്റുമതി വ്യാപാരത്തെയും, ഓഹരി വിപണി കേന്ദ്രങ്ങളെയും, കൊറോണ വൈറസ് ബാധ ഗുരുതരമായി ബാധിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. നിലവിലെ അവസ്ഥ പരിശോധിച്ചാല്‍ 2003 ലെ സാര്‍സ് വൈറ്‌സ ബാധ മൂലം ആഗോള വിപണിയെ എങ്ങനെ ബാധിച്ചുവോ അത് തന്നെയാണ് ലോകത്തെ ഒന്നാകെ ഇപ്പോള്‍ പിടിച്ചുകുലുക്കിയിട്ടുള്ളത്.