ജാക് മായുടെ ആന്റ് ഗ്രൂപ്പ് ഐപിഒ വഴി നേടിയത് ഇന്ത്യയുടെ ജിഡിപിയേക്കാള്‍ കൂടുതല്‍! ഇത് ചരിത്ര നേട്ടം

October 31, 2020 |
|
News

                  ജാക് മായുടെ ആന്റ് ഗ്രൂപ്പ് ഐപിഒ വഴി നേടിയത് ഇന്ത്യയുടെ ജിഡിപിയേക്കാള്‍ കൂടുതല്‍! ഇത് ചരിത്ര നേട്ടം

ചൈനയിലെ ഏറ്റവും സമ്പന്നനായ ജാക് മാ നേതൃത്വം നല്‍കുന്ന ആന്റ് ഗ്രൂപ്പിന്റെ പ്രാഥമിക ഓഹരി വില്‍പ്പന(ഐപിഒ)യ്ക്ക് ചരിത്ര നേട്ടം. ഐപിഒ യിലൂടെ ആന്റ് ഗ്രൂപ്പ് സമാഹരിച്ചത് മൂന്നു ലക്ഷം കോടി രൂപ. ഇന്ത്യയുടെ ജിഡിപിയേക്കാള്‍ കൂടുതല്‍ വരുമിത്. ഹോംഗ്‌കോംഗ്, ഷാംഗ്ഹായ് സ്റ്റോക്് എക്‌സ്‌ചേഞ്ചുകളില്‍ നവംബര്‍ അഞ്ച് മുതല്‍ ആന്റ് ഗ്രൂപ്പിന്റെ ഓഹരികള്‍ ലിസ്റ്റ് ചെയ്യും. യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് രണ്ട് ദിവസത്തിനു ശേഷമാണെന്നതാണ് ശ്രദ്ധേയമായൊരു കാര്യം.

2019 ലെ സൗദി അരാംകോയുടെ റെക്കോഡാണ് ഇതോടെ ആലിബാബയുടെ ഉടമസ്ഥതയിലുള്ള ആന്റ് മറികടന്നിരിക്കുന്നത്. ലോകത്തിലേറ്റവും ലാഭമുള്ള കമ്പനിയായ സൗദി അരാംകോയ്ക്ക് പ്രാഥമിക ഓഹരി വില്‍പ്പനയിലൂടെ അന്ന് 25.6 ബില്യണ്‍ ഡോളര്‍ മൂലധന സമാഹരണമാണ് ആകെ നേടാന്‍ സാധിച്ചത്. ഇതില്‍ കൗതുകകരമായ മറ്റൊരു കാര്യം 2014 ലെ ആലിബാബയുടെ റെക്കോര്‍ഡ് നേട്ടത്തെയായിരുന്നു ആരാംകോ മറികടന്നത്. ആന്റിലൂടെ വീണ്ടും ആ നേട്ടം തിരിച്ചു പിടിച്ചിരിക്കുകയാണ് ജാക്മ.

ബ്ലൂം ബെര്‍ഗ് ക്വിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച് ഹോംഗ്കോംഗിലെ തന്നെ ഏറ്റവും വലിയ ഐപിഒ ആണ് ആന്റ് ഗ്രൂപ്പിന്റേത്. നിക്ഷേപകരുടെ തള്ളിക്കയറ്റം മൂലം ഒരു ബ്രോക്കിംഗ് കമ്പനിയുടെ പ്ലാറ്റ്ഫോം തന്നെ തകരാറിലായി. ഷാങ്ഹായി എക്സ്ചേഞ്ചില്‍ റീറ്റെയ്ല്‍ നിക്ഷേപകരാണ് ഐപിഒയുടെ 870 മടങ്ങ് നേടിയത്. 315 ബില്യണ്‍ ഡോളറാണ് ആന്റ് ഗ്രൂപ്പിന്റെ വിപണി മൂല്യം. അതായത് ഈജിപ്ത്, ഫിന്‍ലാന്‍ഡ് തുടങ്ങിയ രാജ്യങ്ങളുടെ ജിഡിപിയെക്കാള്‍ കൂടുതല്‍.

ജെ പി മോര്‍ഗാന്‍ ചേസ് ആന്റ് കമ്പനി, ബാങ്ക് ഓഫ് അമേരിക്ക എന്നിവയേക്കാള്‍ ഉയരത്തിലാണ് ആന്റ് ഗ്രൂപ്പിന്റെ വിപണി മൂല്യം. പേപാല്‍ ഹോള്‍ഡിംഗ്സ്, വാള്‍ട്ട് ഡിസ്നി കമ്പനി എന്നിവരും ആന്റ് ഗ്രൂപ്പിന് പിന്നിലാണ്. ആന്റ് ഫിനാന്‍ഷ്യല്‍സിന്റെ ഈ വമ്പന്‍ പബ്ലിക് ലിസ്റ്റിംഗിനു പിന്നാലെ ജാക്മ ലോകത്തെ പതിനൊന്നാമത്തെ ഏറ്റവും വലിയ സമ്പന്നനായി മാറും. കമ്പനിയുടെ 8.8 ശതമാനം ഓഹരികള്‍ കൈവശമുള്ള ജാക്മയാണ് ആന്റ് ഗ്രൂപ്പിന്റെ ഏറ്റവും വലിയ ഓഹരിയുടമ. ഹോംങ്കോങ്, ഷാങ്ഹായ് സൂചികകളിലെ ഓഹരി വിലയനുസരിച്ച് അദ്ദേഹത്തിന്റെ കൈവശമുള്ള ഓഹരികളുടെ മൂല്യം 27.4 ബില്യണ്‍ ഡോളറാണ്.

Read more topics: # Jack Ma, # ജാക് മാ,

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved