ചൈനീസ് സമ്പദ് വ്യവസ്ഥയില്‍ വിപ്ലവം സൃഷ്ടിക്കാന്‍ ജാക്ക് മായുടെ 'മൈ ബാങ്ക്'; 16 മില്യണ്‍ കമ്പനികള്‍ക്കായി രണ്ട് ട്രില്യണ്‍ യുവാന്‍ വായ്പ നല്‍കിയെന്നും റിപ്പോര്‍ട്ട്; സ്മാര്‍ട്ട് ഫോണ്‍ വഴി വായ്പ ലഭിക്കാന്‍ വെറും മൂന്നു മിനിട്ട് മാത്രം

July 29, 2019 |
|
News

                  ചൈനീസ് സമ്പദ് വ്യവസ്ഥയില്‍ വിപ്ലവം സൃഷ്ടിക്കാന്‍ ജാക്ക് മായുടെ 'മൈ ബാങ്ക്'; 16 മില്യണ്‍ കമ്പനികള്‍ക്കായി രണ്ട് ട്രില്യണ്‍ യുവാന്‍ വായ്പ നല്‍കിയെന്നും റിപ്പോര്‍ട്ട്; സ്മാര്‍ട്ട് ഫോണ്‍ വഴി വായ്പ ലഭിക്കാന്‍ വെറും മൂന്നു മിനിട്ട് മാത്രം

ബെയ്ജിങ്: ചൈനീസ് സാമ്പത്തിക രംഗം പ്രതിസന്ധികള്‍ നേരിടുമ്പോഴും ബിസിനസ് മാന്ത്രികനും അലിബാബ സ്ഥാപകനുമായ ജാക്ക് മായുടെ 'മൈ ബാങ്ക്' വിപ്ലവം സൃഷ്ടിക്കുകയാണ്. ചെറുകിട വ്യാപാരികള്‍ക്ക് വായ്പ ലഭിക്കുന്നതിനുള്ള തടസങ്ങള്‍ വര്‍ധിച്ചു വന്ന വേളയിലാണ് സ്മാര്‍ട്ട് ഫോണിലൂടെ ലളിതമായ നടപടി ക്രമങ്ങള്‍ വഴി വായ്പ സാധ്യമാക്കുന്ന മൈ ബാങ്ക് തരംഗമാവുന്നത്. ഏറെ വര്‍ഷങ്ങളായി വായ്പ ലഭിക്കുന്നത് സംബന്ധിച്ച് ചൈന ഒട്ടേറെ പ്രതിസന്ധികള്‍ നേരിട്ട് വരികയായിരുന്നു.

മൈ ബാങ്ക് ആരംഭിച്ച് നാലു വര്‍ഷം പിന്നിടുമ്പോഴേയ്ക്കും 16 മില്യണ്‍ ചെറു കമ്പനികള്‍ക്ക് 2 ട്രില്യണ്‍ യുവാന്‍ വായ്പയായി നല്‍കാന്‍ സാധിച്ചുവെന്ന് കമ്പനി അവകാശപ്പെടുന്നു. സ്മാര്‍ട്ട് ഫോണ്‍ വഴി വായ്പ എടുക്കുന്നതിന് വെറും മൂന്നു മിനിട്ട് മാത്രമേ എടുക്കൂ. രാജ്യത്ത് ചെറു കമ്പനികളും ബങ്കുകളും തമ്മിലുള്ള ബന്ധം എത്രത്തോളം ദൃഢമാക്കാം എന്നതിന് ഉത്തമ ഉദാഹരണമാകുകയാണ് 'മൈ ബാങ്ക്'.

13 ട്രില്യണ്‍ ഡോളര്‍ മൂല്യമുള്ള സമ്പദ് വ്യവസ്ഥയായ ചൈനയില്‍ സാമ്പത്തിക രംഗം ഒട്ടേറെ വെല്ലുവിളികള്‍ നേരിടുന്ന വേളയിലാണ് ജാക് മായുടെ സംരംഭത്തിന് പിന്നാലെ ചെറു കമ്പനികള്‍ ഓടുന്നത്. എന്നാല്‍ കൂടുതല്‍ വിവരശേഖരണം നടത്തുകയും ആര്‍ട്ടിഫിഷ്യല്‍ ഇന്‍ലിജന്‍സ് സാങ്കേതിക വിദ്യയിലൂടെയും വായ്പാ സൗകര്യങ്ങളില്‍ പുത്തന്‍ വിപ്ലവം സൃഷ്ടിക്കാനുള്ള നീക്കത്തിലാണ് ചൈന. കഴിഞ്ഞ വര്‍ഷം 670 മില്യണ്‍ യുവാനാണ് മൈ ബൈങ്ക് സംഭരിച്ചത്. 

സമൂഹ മാധ്യമത്തില്‍ തരംഗമായി ജാക്ക് മായുടെ വാക്കുകള്‍

തൊഴില്‍ മേഖലയിലുള്ളവര്‍ക്ക് പ്രചോദനം നല്‍കുന്ന വാക്കുകളാണ് അലിബാബ സ്ഥാപകനായ ജാക്ക് മാ ഏതാനും നാളുകള്‍ക്ക് മുന്‍പ് പങ്കുവെച്ചത്. ഇത് ഇപ്പോഴും സമൂഹ മാധ്യമത്തില്‍ വൈറലാകുകയാണ്. ജാക്ക് മായുടെ വാക്കുകളിങ്ങനെ :'ആദ്യ ജോലി നിങ്ങളുടെ ഡ്രീം ജോബ് ആയിരിക്കില്ല. അത് നിങ്ങള്‍ക്ക് ആസ്വദിക്കാന്‍ പോലും പറ്റുന്നത് ആയിരിക്കണമെന്നില്ല. എന്നാല്‍ മറ്റുള്ളവരില്‍ നിന്ന് പഠിക്കാനും നിങ്ങളുടെ കഴിവുകളെ വികസിപ്പിക്കാനുമുള്ള അവസരമാണ് ആദ്യജോലി തരുന്നത്,''

ആദ്യജോലി വലിയ പേരും പ്രശസ്തിയുമുള്ള സ്ഥാപനത്തില്‍ തന്നെ ആയിരിക്കണമെന്നില്ല. പക്ഷെ നല്ലൊരു ബോസിനെ നിങ്ങള്‍ തെരഞ്ഞെടുക്കണം- ശരിയായ രീതിയില്‍, ചെയ്യേണ്ട രീതിയില്‍ ഓരോ കാര്യങ്ങളും എങ്ങനെ ചെയ്യണം എന്ന് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കാന്‍ സാധിക്കുന്ന മേലധികാരി. അതിനപ്പുറം നല്ലൊരു മനുഷ്യന്‍ എങ്ങനെയായിരിക്കണം എന്ന് നിങ്ങളെ പഠിപ്പിക്കുന്നയാള്‍. അത്തരത്തിലുള്ള മേലധികാരിയുടെ കീഴില്‍ നിങ്ങളുടെ കരുത്ത് തിരിച്ചറിയാന്‍ സാധിക്കുന്നതുവരെയുള്ള സമയം വരെയെങ്കിലും ജോലി ചെയ്യണം- ജാക് മാ പറയുന്നു.

ആദ്യ ജോലിയില്‍ എത്രനാള്‍ തുടരണം എന്നത് പലര്‍ക്കും ചോദ്യചിഹ്നമാണ്. എന്നാല്‍ മൂന്ന് വര്‍ഷം വരെയെങ്കിലും അവിടെ നില്‍ക്കുമെന്ന് നിങ്ങളോട് തന്നെ പ്രതിജ്ഞയെടുക്കണം എന്നാണ് ജാക് മാ യുവാക്കളോട് പറഞ്ഞത്. തന്റെ രണ്ട് ദശാബ്ദത്തെ പ്രൊഫഷണല്‍ ജീവിതത്തില്‍ പല യുവ പ്രൊഫഷണലുകളും സ്വയം വളരാന്‍ അവസരം ലഭിക്കുന്നതിന് മുമ്പേ ജോലി വിട്ടെറിഞ്ഞ് പോകുന്നത് കണ്ടിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു. ഈ രീതി നല്ലതല്ലെന്ന് ജാക് മാ തറപ്പിച്ച് പറയുന്നു. 

Related Articles

© 2025 Financial Views. All Rights Reserved