
ടെസ്ല കാറുകളെ വെല്ലാന്‍ ഇന്ത്യയില്‍ നിന്നും തങ്ങളുടെ ആദ്യ ആഡംബര ഇലക്ട്രിക് കാര്‍ പുറക്കിറക്കി ജാഗ്വാര്‍. സമാനതകളില്ലാത്ത ഡ്രൈവിങ് അനുഭവവും ആഡംബരത്വവും , വേഗതയും നല്‍കുന്നതാണ് ജാഗ്വാര്‍ ഐ പേസ് എന്ന ഇലക്ട്രിക് കാര്‍ വമ്പന്‍. വാഹനങ്ങളുടെ ഇലക്ട്രിഫിക്കേഷന്‍ ലക്ഷ്യത്തിലേക്ക് നീങ്ങുന്ന ജാഗ്വാര്‍ ലാന്‍ഡ് റോവറിന് ഐ- പേസ് ഇന്ത്യയില്‍ തുടക്കമിടുന്നത് നാഴികകല്ലാകുമെന്നാണ് ഓട്ടോമൊബൈല്‍ രംഗത്തെ വിദഗ്ധര്‍ വിശ്വസിക്കുന്നത്.
90കെഡബ്ലിയുഎച്ച് ലിഥിയം-അയണ്‍ ബറ്ററിയാണ് വാഹനത്തിന് കരുത്ത് നല്‍കുന്നത്. ബാറ്ററി 294 കെഡബ്ല്യു പവറും 696എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കും. കൂടാതെ വാഹനത്തിന്റെ വേഗത പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100 കിലോമീറ്ററാകാന്‍ 4.8 സെക്കന്റ് മാത്രമാണ് ആവശ്യം. നവീനമായ പി വി പ്രോ ഇന്‍ഫോടെയ്മെന്റ് സംവിധാനം ലഭ്യമാക്കുന്ന ഇന്ത്യയിലെ ആദ്യ ഇലക്ട്രിക് വാഹനമാണ് ജാഗ്വാര്‍ ഐ- പേസ്. ഇത് ഡ്രൈവര്‍ക്ക് പരമാവധി സുരക്ഷയും സഹായവും നല്‍കുകയും ചെയ്യുന്ന വിധം ഡിജിറ്റല്‍ ടെക്നോളജികള്‍ ഉള്‍ക്കൊള്ളിച്ചാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.