നീരവ് മോദിയുടെ പക്കലുള്ള ആസ്തികള്‍ ലേലം ചെയ്യാനൊരുങ്ങി ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ്; എംഎഫ് ഹുസൈന്‍ നീരവ് മോദിയുടെ വിലപിടിപ്പുള്ള സ്വത്ത്; 2.6 മില്യണ്‍ ഡോളര്‍ വിലയിട്ട് ഹുസൈന്റെ ചിത്രം

February 24, 2020 |
|
News

                  നീരവ് മോദിയുടെ പക്കലുള്ള ആസ്തികള്‍ ലേലം ചെയ്യാനൊരുങ്ങി ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ്; എംഎഫ് ഹുസൈന്‍ നീരവ് മോദിയുടെ വിലപിടിപ്പുള്ള സ്വത്ത്; 2.6 മില്യണ്‍ ഡോളര്‍ വിലയിട്ട് ഹുസൈന്റെ ചിത്രം

ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്ക് തട്ടിപ്പ് നടത്തിയെന്ന് ആരോപിക്കപ്പെടുന്ന നീരവ് മോദി, ഒരിക്കല്‍ തന്റെ ഏറ്റവും വിലപിടിപ്പുള്ള സ്വത്തായി എംഎഫ് ഹുസൈന്റെ പെയിന്റിംഗ് പറയുകയുണ്ടായി. അത് ഒരു മനുഷ്യന്റെ ആത്മാവില്‍ ശരിയും തെറ്റും തമ്മിലുള്ള തര്‍ക്കം ചിത്രീകരിക്കുന്ന ഒന്നായിരുന്നു. ഇപ്പോള്‍ അത്തരം ചിത്രങ്ങളാണ് ലേലത്തില്‍ വച്ച് സാമ്പത്തിക  നേട്ടം കൈവരിക്കാന്‍ ഇന്ത്യ ഒരുങ്ങുന്നത്.

നീരവ് മോദിയില്‍ നിന്ന് പിടിച്ചെടുത്ത പെയിന്റിംഗുകള്‍, വാച്ചുകള്‍, ഹാന്‍ഡ്ബാഗുകള്‍, കാറുകള്‍ എന്നിവ വില്‍ക്കുന്നതിലൂടെ 500 മില്യണ്‍ രൂപ (7 മില്യണ്‍ ഡോളര്‍) തിരിച്ചുപിടിക്കാനാണ് ഇന്ത്യയുടെ തട്ടിപ്പ് അന്വേഷണ ഓഫീസ് ശ്രമിക്കുന്നത്. എന്നാല്‍ നീരവ് മോദി ലണ്ടന്‍ ജയിലില്‍ നിന്ന് തന്നെ കൈമാറുന്നതിനെതിരെ പോരാടുകയാണ്. ഡിപ്റ്റിക്ക് എന്ന ചിത്രത്തിന് മാത്രം 2.6 മില്യണ്‍ ഡോളറാണ് കണക്കാക്കുന്നത്. ഇത് ചോദിക്കുന്ന വിലയ്ക്ക് വില്‍ക്കുകയാണെങ്കില്‍ അത് ഹുസൈന്റെ ലേല റെക്കോര്‍ഡായിത്തീരും.

ഈ കലാസൃഷ്ടികള്‍ നീരവ് മോദിയുടെ വീട്ടിലായതിനാല്‍, അവ ഇതിനകം തന്നെ മികച്ചവയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്, വില്‍പ്പന കൈകാര്യം ചെയ്യുന്ന സാഫ്രോനാര്‍ട്ട് ലേലശാലയുടെ സ്ഥാപകന്‍ ദിനേശ് വസിരാനി പറഞ്ഞു. ഇന്ത്യന്‍ സര്‍ക്കാര്‍ ലേലം ഏറ്റെടുത്ത് നടത്തുന്നതിനാല്‍, അതിന് ഒരു മഹത്വമുണ്ട്. അക്കാര്യം വ്യക്തമായിരിക്കുമെന്ന് നമുക്കറിയുകയും ചെയ്യാം എ്ന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ വര്‍ഷം മോദിയുടെ ചില പെയിന്റിംഗുകള്‍ ലേലം ചെയ്യാനുള്ള നികുതി കാര്യാലയത്തിന്റെ തീരുമാനത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഇന്ത്യയുടെ തട്ടിപ്പ് അന്വേഷണ ഓഫീസ് ആദ്യമായി സാമ്പത്തിക ക്രമക്കേട് നടത്തിയവരില്‍ നിന്ന് പിടിച്ചെടുത്ത ആസ്തികള്‍ക്കായി ലേലം വിളിക്കാന്‍ ലേലക്കാരെ നിയോഗിച്ചത്. 31 കടബാധ്യതക്കാര്‍ പ്രോസിക്യൂഷനില്‍ നിന്ന് രക്ഷപ്പെടാനായി രാജ്യം വിട്ടിട്ടുണ്ടെന്ന് സര്‍ക്കാര്‍ പറയുന്നു.

48 കാരനായ മോദിയാണ് ഇവരില്‍ ഏറ്റവും പ്രമുഖന്‍. 2018 ല്‍ ഇത് വെളിപ്പെടുത്തുന്നതിന് ഏഴ് വര്‍ഷം മുമ്പ് പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും 2 ബില്യണ്‍ ഡോളര്‍ വഞ്ചിച്ചുവെന്ന ഒരു അഴിമതി ആരോപണം മോദിയ്‌ക്കെതിരെ ഉണ്ടായിട്ടുണ്ട്. അദ്ദേഹത്തിന്റെ പ്രബലമായ സമയത്ത്, കേറ്റ് വിന്‍സ്ലെറ്റ്, പ്രിയങ്ക ചോപ്ര എന്നിവരുള്‍പ്പെടെയുള്ള താരങ്ങളെ അദ്ദേഹം അലംകൃതമാക്കി. ഇപ്പോള്‍ ലണ്ടനിലെ ഏറ്റവും തിരക്കേറിയ ജയിലുകളിലൊന്നില്‍ മെയ് മാസത്തില്‍ നടക്കുന്ന കൈമാറ്റ വിചാരണയ്ക്കായി കാത്തിരിക്കുകയാണ്. മത്സരാധിഷ്ഠിത ടെണ്ടര്‍ പ്രക്രിയയിലൂടെയാണ് സാഫ്രോനാര്‍ട്ട് തിരഞ്ഞെടുത്തത്. വില്‍പ്പന വിലയുടെ 12% അവര്‍ നേടും. സാധാരണ സര്‍ക്കാര്‍ ഇതര കമ്മീഷന്‍ ചെയ്ത ലേലത്തിന് 20% ആണ് ഈടാക്കുന്നത്. സാഫ്രോനാര്‍ട്ടിന്റേത് ഇതിനെയപേക്ഷിച്ച് വളരെ കുറവാണ്.

Related Articles

© 2025 Financial Views. All Rights Reserved