ഫിബ്രുവരിയിലെ ചില്ലറ വിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം 6.59 ആയി ചുരുങ്ങി;വ്യവസായിക ഉത്പ്പാദനത്തില്‍ നേരിയ വളര്‍ച്ചയും;കൊറോണ ഭീതിയിലും പണപ്പെരുപ്പം പിടിച്ചുനിര്‍ത്താനായത് ആശ്വാസം; ഖനന മേഖലയില്‍ റെക്കോര്‍ഡ് വളര്‍ച്ച

March 13, 2020 |
|
News

                  ഫിബ്രുവരിയിലെ ചില്ലറ വിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം 6.59 ആയി ചുരുങ്ങി;വ്യവസായിക ഉത്പ്പാദനത്തില്‍ നേരിയ വളര്‍ച്ചയും;കൊറോണ ഭീതിയിലും പണപ്പെരുപ്പം പിടിച്ചുനിര്‍ത്താനായത് ആശ്വാസം; ഖനന മേഖലയില്‍ റെക്കോര്‍ഡ് വളര്‍ച്ച

ന്യൂഡല്‍ഹി: കൊറോണ ഭീതിക്കിടയിലും,മാന്ദ്യത്തിനിടയിലും വന്‍ നേട്ടം കൊയ്തിരിക്കുകയാണ് രാജ്യത്തെ വ്യവസായിക മേഖല. വ്യവസായിക ഉത്പ്പാദന മേഖലയിലെ വളര്‍ച്ചയില്‍ ജനുവരിയില്‍  ഉത്പ്പാദന സൂചികയായ (ഐഐപി) യില്‍ രണ്ട് ശതമാനം വര്‍ധനവ് രേഖപ്പെടുത്തി. അതേസമയം കഴിഞ്ഞ വര്‍ഷത്തെ വ്യവസായിക ഉത്പ്പാദന വളര്‍ച്ചയില്‍ രേഖപ്പെടുത്തിയത് 1.6 ശകതമാനമാണ്്.  

നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് (NSO) പുറത്തുവിട്ട കണക്കുകള്‍ പ്രകാരം രാജ്യത്തെ മാനുഫാക്ചറിംഗ് മേഖലയില്‍ ജനുവരയില്‍ രേഖപ്പെടുത്തിയത് 1.5 ശതമാനം വളര്‍ച്ചയാണ്. കഴിഞ്ഞവര്‍ഷം ഇതേകാലയളവില്‍ രേഖപ്പെടുത്തിയത് 1.3 ശതമാനം വളര്‍ച്ചാ നിരക്കുമാണ്. എന്നാല്‍ ജനുവരിയില്‍ വൈദ്യുതി ഉത്പ്പാദനത്തില്‍ റെക്കോര്‍ഡ് നേട്ടമാണ് കൈവരിക്കാന്‍ സാധിച്ചത്.  വൈദ്യുത ഉത്പ്പാദനത്തില്‍ 0.9 ശതമാനം വര്‍ധനവ് മാത്രമാണ് 2019 ജനുവരിയില്‍ രേഖപ്പെടുത്തിയത്.  

അതേസമയം 2020 ഫിബ്രുവരിയിലെ റീട്ടെയ്ല്‍ പണപ്പെരുപ്പ നിരക്കില്‍ കുറവുണ്ടായി. റീട്ടെയ്ല്‍ പണപ്പെരുപ്പ നിരക്ക് 6.58 ശതമാനമായി ചുരുങ്ങി. ഭക്ഷ്യസ്തുക്കളുടെ വില കുറഞ്ഞതാണിതിന്ന് കാരണം. അതേസമയം  ഉപഭോക്തൃ വിലയെ അടിസ്ഥാനമാക്കിയുള്ള ജനുവരിയിലെ പണപ്പെരുപ്പ നിരക്ക് (സിപിഐ) 7.59 ശതമാനം ആയിരുന്നു. എന്നാല്‍ കഴിഞ്ഞവര്‍ഷം (2019) ല്‍ ഉപഭോകതൃ വിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്ക് 2.57 ശതമാനം ആണ് രഖപ്പെടുത്തിയത്.  

എന്നാല്‍ ഫിബ്രുവരിയിലെ ഭക്ഷ്യ വസ്തുക്കളുടെ പണപ്പെരുപ്പം 10.81 ശതമാനം ആയിരുന്നു. ജനുവരിയില്‍ രേഖപ്പെടുത്തിയത്  13.63 ശതമാനമനവും. നിലവില്‍ റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ പലിശനിരക്ക് കുറക്കുന്നതിന് മാനദണ്ഡമക്കുന്ന പണപ്പെരുപ്പ നിരക്കിനെയാണ്.  

അതേസമയം രാജ്യത്തെ  ഖനന മേഖലയില്‍  2020 ജനുവരയില്‍ മാത്രം 4.4 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്.  മുന്‍വര്‍ഷം ഇതേകാലയളവില്‍ രേഖപ്പെടുത്തിയത്  3.8 ശതമാനം വളര്‍ച്ചയായിരുന്നു. എന്നാല്‍ 2019 ഏപ്രില്‍ മുതല്‍ 2020 ജനുവരി വരെ രേഖപ്പെടുത്തിയ ഖനന മേഖലയിലെ വളര്‍ച്ച 0.5 ശതമാനമായിരുന്നു. എന്നാല്‍ 2018-2019 സാമ്പത്തിക വര്‍ഷത്തിലെ ഇതേകാലയളവില്‍ രേഖപ്പെടുത്തിയത്  4.4 ശതമാനമായിരുന്നു.  

2019 ഡിസംബറിലെ കണക്ക് ഇങ്ങനെ 

രാജ്യത്തെ പണപ്പെരുപ്പ നിരക്ക് ആറ് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയിരുന്നു. ചില്ലറ വിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം  ഡിസംബറില്‍ 7.35 ശതമാനത്തിലേക്ക് കുതിച്ചു ഉയര്‍ന്നിരിക്കുകയാണ്. നവംബറില്‍ 5.54 ശതമാനം ഉണ്ടായിരുന്ന അവസ്ഥയില്‍ നിന്നുമാണ് രണ്ട് ശതമാനത്തോളം കുതിച്ചു കയറി പണപ്പെരുപ്പം 7.35-ല്‍ എത്തിയത്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഉയര്‍ന്ന പരിധി ലക്ഷ്യം കടന്നാണ് 7.35-ലേക്ക് പണപ്പെരുപ്പം കുതിച്ചു കയറിയത്. 

നവംബറില്‍ ഇത് കേവലം 5.54 ശതമാനമായിരുന്നു. ഡിസംബറിലേത് 2014ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റമാണ് പണപ്പെരുപ്പനിരക്കില്‍ പ്രതിഫലിക്കുന്നത്. നവംബറിലും ഒക്ടോബറിലും പണപ്പെരുപ്പ നിരക്ക് യഥാക്രമം 5.54 ശതമാനവും 4.62 ശതമാനവുമാണ്. വിലക്കയറ്റം വീണ്ടും രൂക്ഷമാകുമോ എന്ന ആശങ്കയ്ക്ക് ആക്കംകൂട്ടുകയാണ് പുതിയ കണക്കുകള്‍.2014 ജൂലൈക്ക് ശേഷമുണ്ടായ ഏറ്റവും ഉയര്‍ന്ന പണപ്പെരുപ്പമാണിത്.

7.39 ശതമാനമായിരുന്നു 2014- ജൂലൈയില്‍ ഉണ്ടായത്. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ പൊതുവില്‍ ഉണ്ടായ തളര്‍ച്ചയക്ക് പിന്നാലെയാണ് ഈ തിരിച്ചടി. പച്ചക്കറികള്‍ അടക്കമുള്ള ഉത്പന്നങ്ങളുടെ ഭക്ഷ്യോത്പന്നങ്ങളുടെ വിലവര്‍ധനയാണ് പണപ്പെരുപ്പത്തിന് കാരണമെന്നാണ് വിലയിരുത്തല്‍.

Related Articles

© 2025 Financial Views. All Rights Reserved