ചൈനയില്‍ നിന്ന് ഇന്ത്യയിലേയ്ക്ക് ചുവടുറപ്പിക്കുന്നവര്‍ക്ക് ആനുകൂല്യം പ്രഖ്യാപിച്ച് ജപ്പാന്‍

September 04, 2020 |
|
News

                  ചൈനയില്‍ നിന്ന് ഇന്ത്യയിലേയ്ക്ക് ചുവടുറപ്പിക്കുന്നവര്‍ക്ക് ആനുകൂല്യം പ്രഖ്യാപിച്ച് ജപ്പാന്‍

വിതരണശൃംഖല വൈവിധ്യവത്കരിക്കുന്നതിന്റെ ഭാഗമായി ചൈനയില്‍ നിന്ന് ഇന്ത്യയിലേയ്ക്കും ബംഗ്ലാദേശിലേയ്ക്കും നിര്‍മാണ യൂണിറ്റുകള്‍ മാറ്റുന്നതിന് കമ്പനികള്‍ക്ക് ജപ്പാന്‍ ആനുകൂല്യം പ്രഖ്യാപിച്ചു.

നിര്‍മാണ യൂണിറ്റുകള്‍ ഒരുപ്രദേശത്തുമാത്രമായി പ്രവര്‍ത്തിക്കുന്നത് ഒഴിവാക്കുകുകൂടി ഇതിനു പിന്നില്‍ ലക്ഷ്യമുണ്ട്. ഇലക്ട്രോണിക്, മെഡിക്കല്‍ ഉപകരണ നിര്‍മാണയൂണിറ്റുകളാകും ഇന്ത്യയുള്‍പ്പടെയുള്ള രാജ്യങ്ങലിലേയ്ക്ക് മാറ്റുന്നതെന്ന് നിക്കി ഏഷ്യന്‍ റിവ്യു റിപ്പോര്‍ട്ട് ചെയ്തു.

ആസിയാന്‍ രാജ്യങ്ങളിലേയ്ക്കുകൂടി പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഇടക്കാല ബജറ്റില്‍ ഇതിനായി 23.5 ബില്യണ്‍ യെന്‍(221 മില്യണ്‍ യുഎസ് ഡോളര്‍)ആണ് ആനുകൂല്യങ്ങള്‍ നല്‍കുന്നതിനായി നീക്കിവെച്ചിട്ടുള്ളത്.

നിലവില്‍ ചൈന കേന്ദ്രീകരിച്ചാണ് ജപ്പാന്‍ കമ്പനികളുടെ നിര്‍മാണ ശൃംഖലകള്‍ കാര്യമായി പ്രവര്‍ത്തിക്കുന്നത്. ആദ്യഘട്ടത്തില്‍ ആനുകൂല്യം നല്‍കുന്നതിനുള്ള അപേക്ഷകള്‍ ജൂണ്‍വരെയാണ് സ്വീകരിച്ചത്. ഇതുപ്രകാരം 30 പൊജക്ടുകള്‍ക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കിയിട്ടുണ്ട്. രണ്ടാംഘട്ട പദ്ധതിയും ജപ്പാന്‍ ഉടനെ നടപ്പാക്കും.

Related Articles

© 2024 Financial Views. All Rights Reserved