ലാഭത്തില്‍ വമ്പന്‍ തകര്‍ച്ച: ജപ്പാന്‍ വാഹന ഭീമന്‍ നിസാന്‍ പ്രതിസന്ധിയില്‍; ആഗോള തലത്തില്‍ 10,000 ജീവനക്കാരെ വെട്ടിക്കുറയ്ക്കാന്‍ നീക്കം; വരുമാനത്തില്‍ മുന്‍ വര്‍ഷത്തേക്കാള്‍ 57 ശതമാനം ഇടിവ്

July 24, 2019 |
|
News

                  ലാഭത്തില്‍ വമ്പന്‍ തകര്‍ച്ച: ജപ്പാന്‍ വാഹന ഭീമന്‍ നിസാന്‍ പ്രതിസന്ധിയില്‍; ആഗോള തലത്തില്‍ 10,000 ജീവനക്കാരെ വെട്ടിക്കുറയ്ക്കാന്‍ നീക്കം; വരുമാനത്തില്‍ മുന്‍ വര്‍ഷത്തേക്കാള്‍ 57 ശതമാനം ഇടിവ്

ടോക്കിയോ: ആഗോള തലത്തില്‍ വന്‍ ജനശ്രദ്ധ നേടിയ ജാപ്പനീസ് വാഹന ഭീമന്‍ നിസ്സാന്‍ വന്‍ പ്രതിസന്ധി നേരിടാന്‍ തുടങ്ങിയതിന് പിന്നാലെയാണ് 10,000 തസ്തികകള്‍ വെട്ടിക്കുറയ്ക്കാന്‍ കമ്പനി നീക്കം നടത്തുന്നുവെന്ന വാര്‍ത്തയും പുറത്ത് വരുന്നത്. ആകെയുള്ള 1,39,000 തൊഴിലാളികളില്‍ നിന്നും 4800 പേരെ കുറയ്ക്കുമെന്ന് ഇക്കഴിഞ്ഞ മെയില്‍ നിസാന്‍ അറിയിച്ചിരുന്നു.

കഴിഞ്ഞ 12 മാസത്തെ കണക്ക് നോക്കിയാല്‍ നിസാന്റെ ലാഭമെന്നത് ഏറ്റവും താഴ്ന്ന നിലയിലേക്കാണ് പോകുന്നതെന്ന് കമ്പനി അറിയിച്ചു. കഴിഞ്ഞ പത്തു വര്‍ഷത്തെ ലാഭ കണക്കുകള്‍ നോക്കിയാല്‍ ഏറ്റവും കുറവ് ലഭിച്ച വര്‍ഷമാണിത്. യുഎസിലും യൂറോപ്പിലും വിപണിയില്‍ കമ്പനി വലിയ ഇടിവാണ് നേരിടുന്നത്. മാത്രമല്ല ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളും ബിസിനസ് പങ്കാളകളുമായ റെനോള്‍ട്ടില്‍ നിന്നും നിസ്സാന്‍ ഒട്ടേറെ സമ്മര്‍ദ്ദങ്ങളും നേരിടുന്നുണ്ട്. 

2019 മാര്‍ച്ച് വരെയുള്ള സാമ്പത്തിക വര്‍ഷം 319 ബില്യണ്‍ യെന്‍ (2.9 ബില്യണ്‍ ഡോളര്‍) അറ്റാദായം രേഖപ്പെടുത്തിയെന്ന് മെയില്‍ കമ്പനി റിപ്പോര്‍ട്ട് പുറത്ത് വിട്ടിരുന്നു. ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ കമ്പനി ഏറെ വലഞ്ഞ 2009-10 ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ വരുമാനമാണിത്. മുന്‍ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് ഇത് 57 ശതമാനം ഇടിവാണ് ഇപ്പോള്‍ നേരിടുന്നതെന്നും നടപ്പു സാമ്പത്തിക വര്‍ഷത്തെ ലാഭ വീക്ഷണം ഇതിലും മോശമാകുമെന്നുമാണ് കമ്പനിയിലെ വിദഗ്ധര്‍ പ്രവചിച്ചിരിക്കുന്നത്. 

Related Articles

© 2025 Financial Views. All Rights Reserved