ചൈനയില്‍ നിന്നും പലായനം; ടയോട്ട സ്തൂഷോയും സുമിഡയും ഉത്പാദനം ഇന്ത്യയിലേയ്ക്ക് മാറ്റുന്നു

November 06, 2020 |
|
News

                  ചൈനയില്‍ നിന്നും പലായനം; ടയോട്ട സ്തൂഷോയും സുമിഡയും ഉത്പാദനം ഇന്ത്യയിലേയ്ക്ക് മാറ്റുന്നു

ജപ്പാന്‍ കമ്പനികളായ ടയോട്ട സ്തൂഷോയും സുമിഡയും ഉത്പാദനം ചൈനയില്‍ നിന്ന് ഇന്ത്യയിലേയ്ക്ക് മാറ്റുന്നു. ഇന്തോ-പെസഫിക് മേഖലയില്‍ ജപ്പാന്‍, ഒസ്ട്രേലിയ, ഇന്ത്യ എന്നീരാജ്യങ്ങള്‍ ചേര്‍ന്ന് അസംസ്‌കൃത വസ്തുകള്‍ നിര്‍മിക്കുന്നതിനായി സപ്ലൈചെയിന്‍ റീസീസൈലന്‍സിന് തുടക്കമിടാന്‍ തീരുമാനിച്ച് രണ്ടുമാസം തികയും മുമ്പാണ് ഈ തീരുമാനം.

ഭാവിയില്‍ കോവിഡ് വ്യാപനം പോലുള്ള പ്രതിസന്ധി തരണം ചെയ്യുന്നതിന് നിര്‍മാണ വിതരണമേഖലയിലെ വൈവിധ്യവത്കരണം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ജപ്പാന്‍ സര്‍ക്കാരിന്റെ സാമ്പത്തിക സഹായത്തോടെ കമ്പനികള്‍ മറ്റുരാജ്യങ്ങളില്‍ ഉത്പാദനകേന്ദ്രങ്ങള്‍ ആരംഭിക്കുന്നത്. പ്രമുഖ വാഹന നിര്‍മാതാക്കളായ ടയോട്ടയുടെ അനുബന്ധസ്ഥാപനമാണ് ടയോട്ടാ സ്തൂഷോ.

കെമിക്കല്‍, അടിസ്ഥാനസൗകര്യവികസനം, ഭക്ഷ്യസംസ്‌കരണം എന്നീ മേഖലകളിലാണ് പ്രവര്‍ത്തനംം. വാഹനം, മെഡിക്കല്‍, ഇലക്ട്രോണിക്സ്, ഊര്‍ജമേഖലകള്‍ക്കുള്ള ഘടക നിര്‍മാതാക്കളാണ് സുമിഡ. 64 ബില്യണ്‍ ഡോളറിന്റെ ബിസിനസാണ് ടയോട്ടോ സ്തൂഷോയുടേത്. ഓട്ടോ, മെിഡക്കല്‍ ഉപകരണങ്ങള്‍, ഇലക്ട്രോണിക്സ് എന്നീ നിര്‍മാണമേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സുമിഡയ്ക്കാകട്ടെ 900 മില്യണ്‍ ഡോളറിന്റെ ബിസിനസുമുണ്ട്.

Related Articles

© 2025 Financial Views. All Rights Reserved