
ജപ്പാന്റെ സമ്പദ് വ്യവസ്ഥയില്‍ ആദ്യ പാദത്തില്‍ മൊത്തം ആഭ്യന്തര ഉത്പാദനത്തില്‍ പ്രകടമാക്കിയത് 0.5 ശതമാനം വളര്‍ച്ചയെന്ന് റിപ്പോര്‍ട്ട്. നിരീക്ഷകര്‍ വിലയിരുത്തിയതിനേക്കാള്‍ മികച്ച പ്രകടനമാണ് വളര്‍ച്ചയില്‍ ഉണ്ടായിട്ടുള്ളത്. അതേസമയം കഴിഞ്ഞ വര്‍ഷം നാലാം പാദത്തില്‍ 0.4 ശതമാനം മാത്രമാണ് വളര്‍ച്ച രേഖപ്പെടുത്തിയത്. എന്നാല്‍ നാലാം പാദത്തിനേക്കാള്‍ മികച്ച പ്രകടനം 2019 ലെ ആദ്യ പാദം മുതല്‍ പ്രകടനമാകുമെന്നാണ് റിപ്പോര്‍ട്ടിലൂടെ പ്രധാനമായും ചൂണ്ടിക്കാണിക്കുന്നത്.
ആഗോള രാഷ്ട്രീയ പ്രതിസന്ധിയാണ് ജപ്പാന്റെ സമ്പദ് വ്യവസ്ഥയില്‍ മികച്ച പ്രകടനം രേഖപ്പെടുത്താതെ പോയത്. യുഎസ്-ചൈന വ്യാപാര യുദ്ധവും, ക്രെ്‌സിറ്റ് പോലെയുള്ള രാഷ്ട്രീയ പ്രതിസന്ധിയും ജപ്പാന്റെ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയെ ബാധിച്ചിട്ടുണ്ട്. ഇറക്കുമതിയില്‍ ഇടിവും, കയറ്റുമതിയില്‍ വളര്‍ച്ച രേഖപ്പെടുത്തിയതും ചെറിയ ആശ്വാസം നല്‍കുന്നുണ്ട്. എന്നാല്‍ സമ്പദ് വ്യവസ്ഥയില്‍ വളര്‍ച്ച രേഖപ്പെടുത്താത്ത ദുര്‍ബല മേഖല പരിശോധിക്കുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്.