
ജിദ്ദയിലെ ഹോട്ടല്‍ ഒക്യുപെന്‍സി ലെവലുകള്‍ കഴിഞ്ഞ മാസം, നാല് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കായെങ്കിലും റൂം നിരക്ക് 12 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലാണെന്ന് പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. ചെങ്കടല്‍ നഗരത്തിലെ ഹോട്ടല്‍ ഒക്യുപെന്‍സി 2019 ജനുവരിയില്‍ നിന്ന് 31.8 ശതമാനം ഉയര്‍ന്ന് 63.5 ശതമാനമായിയെന്ന് വിശകലന വിദഗ്ധര്‍ പറയുന്നു. കഴിഞ്ഞ അധ്യയന വര്‍ഷത്തില്‍ ഡിസംബറിലെ മദ്ധ്യവര്‍ഷ സ്‌കൂള്‍ ഇടവേളയിലാണ് ഹോട്ടല്‍ ഒക്യുപെന്‍സി ഏറ്റവും കൂടുതല്‍ വര്‍ധിച്ചത്.
ശരാശരി പ്രതിദിന നിരക്ക് (എഡിആര്‍) ജനുവരിയില്‍ 9.4 ശതമാനം ഇടിഞ്ഞ് 600.15 സൗദി റിയാലായി. ഇത് മാസത്തിലെ ഏറ്റവും കുറഞ്ഞ കണക്കാണ്. 2008 മുതല്‍ ലഭ്യമായ മുറികളില്‍ നിന്നുള്ള വരുമാനം 19.4 ശതമാനം ഉയര്‍ന്ന് 381.38 സൗദി റിയാലായി. അതേസമയം പശ്ചിമേഷ്യന്‍ മേഖലയിലെ ഹോട്ടലുകള്‍ ജനുവരിയില്‍ സമ്മിശ്ര പ്രകടന ഫലങ്ങള്‍ രേഖപ്പെടുത്തി. ഒക്യുപന്‍സി 8.1 ശതമാനം ഉയര്‍ന്ന് 73.3 ശതമാനമായി. എഡിആര്‍ 2.6 ശതമാനം ഇടിഞ്ഞ് 148.57 ഡോളറായും ലഭ്യമായ മുറികളില്‍ നിന്നുള്ള വരുമാനം 5.3 ശതമാനം ഉയര്‍ന്ന് 108.90 ഡോളറായും മാറി.