
ആമസോണ്‍ ഉടമയായ ജെഫ് ബെസോസിന്റെ ഫോണ്‍ കോണളുകളും സ്വകര്യ ചിത്രങ്ങളും ചോര്‍ത്തി നാഷണല്‍ ഇന്‍ക്വിരെര്‍ എന്ന ടാബ്ലോയിഡ് പത്രം ബ്ലാക്ക്‌മെയില്‍ ചെയ്ത് ഭീഷണിപ്പെടുത്തുന്നതായി ആരോപണം. ആമോസോണ്‍ കീഴ് ഉദ്യോഗസ്ഥര്‍ക്ക് പത്രം മുന്നോട്ടു കൊണ്ടു പോകുന്ന എഎംഐ എന്ന സ്ഥാപനം അയക്കുന്ന സന്ദേശങ്ങളുടെ വിശദമായ ലിസ്റ്റ് ജെഫ് ബെസോസ് പുറത്തു വിടുകയും ചെയ്തു. സ്വകാര്യതയിലേക്ക് കടന്ന് പത്രം തന്നെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണ് ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് ജെഫ് ബെസോസ് പറഞ്ഞു.
അവര്‍ എങ്ങനെയാണ് ഈ വിവരങ്ങളൊക്കെ ചോര്‍ത്തുന്നതെന്ന് അറിയാന്‍ പല അന്വേഷണങ്ങളും ബെസോസ് നടത്തിയിരുന്നു. അതേ സമയം പത്രത്തിനെതിരെ നടത്തുന്ന അന്വേഷണം അഴസാനിപ്പിച്ചില്ലെങ്കില്‍ പല രഹസ്യങ്ങളും പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പത്രം ആമസോണ്‍ ഉടയമയ്‌ക്കെതിരെ നിരന്തരം ഭീഷണികള്‍ മുഴക്കുകയാണ്.
അതേസയം വാര്‍ത്താ മൂല്യമില്ലാത്ത ചിത്രങ്ങള്‍ പരസ്യപ്പെടുത്താന്‍ അതിയായ താത്പര്യം കാണിക്കുന്നതിന് പിന്നില്‍ സ്വകാര്യതയിലേക്ക് ഇടിച്ചു കയറി അക്രമിക്കാനുള്ള ലക്ഷ്യമാണ് നടത്തുന്നത്. ഇത് രാഷ്ട്രീയ പ്രേരിതമാണെന്നത് തീര്‍ച്ചയാണെന്നാണ് ജെഫ് ബെസോസ് പറയുന്നത്. ജനുവരിയില്‍ ബെസോസ് വിവാഹ മോചിതനായ സമയത്തും പത്രം സ്വകാര്യതയിലേക്ക് ഇടപെട്ട് വാര്‍ത്തകള് പ്രസിദ്ധീകരിച്ചിരുന്നു.