ഇടവേളയ്ക്കുശേഷം ലോക കോടീശ്വരപട്ടികയില്‍ ഒന്നാം സ്ഥാനത്തേയ്ക്ക് തിരിച്ചെത്തി ജെഫ് ബെസോസ്

February 17, 2021 |
|
News

                  ഇടവേളയ്ക്കുശേഷം ലോക കോടീശ്വരപട്ടികയില്‍ ഒന്നാം സ്ഥാനത്തേയ്ക്ക് തിരിച്ചെത്തി ജെഫ് ബെസോസ്

ചെറിയ ഇടവേളയ്ക്കുശേഷം ലോക കോടീശ്വരപട്ടികയില്‍ ഒന്നാം സ്ഥാനത്തേയ്ക്ക് ജെഫ് ബെസോസ് തിരിച്ചെത്തി. 191.1 ബില്യണ്‍ ഡോളറാണ് ബെസോസിന്റെ ആസ്തി. രണ്ടാംസ്ഥാനത്തുള്ള ഇലോണ്‍ മസ്‌കിനേക്കാള്‍ 955 ഡോളര്‍ അധികം.

ടെസ് ലയുടെ ഓഹരി വിലയില്‍ 2.4 ശതമാനം ഇടിവുണ്ടായതാണ് മസ്‌കിന്റെ ആസ്തിയെ ബാധിച്ചത്. ചൊവാഴ്ചയിലെ വ്യാപാരത്തില്‍ 4.5 ബില്യണ്‍ ഡോളറാണ് ഒറ്റയടിക്ക് നഷ്ടമായത്. മൂന്നുവര്‍ഷത്തിലേറെ ലോകകോടീശ്വരപട്ടികയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയ ബെസോസിനെ കഴിഞ്ഞമാസമാണ് ഇലോണ്‍ മസ്‌ക് പിന്നിലാക്കിയത്.

Related Articles

© 2024 Financial Views. All Rights Reserved