
കോവിഡ് കാലത്തെ പ്രതിസന്ധിക്കിടയിലും ലോകത്തെ ഏറ്റവും സമ്പന്നനായി ആമസോണ്‍ സ്ഥാപകനും സിഇഒയുമായ ജെഫ് ബെസോസ്. 113 ബില്യണ്‍ ഡോളര്‍ ആസ്തിയുമായി ഇത് മൂന്നാം തവണയാണ് ജെഫ് ബെസോസ് ഒന്നാം സ്ഥാനം നിലനിര്‍ത്തുന്നത്. 98 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള ബില്‍ ഗേറ്റ്‌സ് ആണ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. ഫോബ്‌സ് പുറത്തുവിട്ട 34-ാമത് വാര്‍ഷിക ലോക സമ്പന്ന പട്ടികയിലാണ് ലോക കോടീശ്വരന്മാരുടെ സ്ഥാനം രേഖപ്പെടുത്തിയിട്ടുള്ളത്.
എല്‍വിഎംഎച്ചിന്റെ സിഇഒയും ചെയര്‍മാനുമായ ബെര്‍നാര്‍ഡ് ആര്‍നോള്‍ട് ആണ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത്. 76 ബില്യണ്‍ ഡോളര്‍ ആസ്തിയുമായി അദ്ദേഹം മൂന്നാംസ്ഥാനത്തേയ്ക്ക് പുതിയതായി എത്തിയതാണ്. പ്രമുഖ ഓഹരി നിക്ഷേപകനായ വാറന്‍ ബഫറ്റാണ് നാലാം സ്ഥാനത്ത്. അദ്ദേഹത്തിന്റെ സമ്പത്ത് 67.5 ബില്യണ്‍ ഡോളറാണ്. ബെസോസിന്റെ മുന്‍ഭാര്യയായ മെക്കന്‍സി ബെസോസ് 22-ാംസ്ഥാനത്തെത്തിയെന്നതാണ് ശ്രദ്ധേയം. 36 ബില്യണ്‍ ഡോളറാണ് ഫോബ്‌സിന്റെ കണക്കുപ്രകാരം മെക്കന്‍സിയുടെ ആസ്തി. ഓറക്കിള്‍ സ്ഥാപകനും സിടിഒയുമായ ലാറി എല്ലിസണാണ് അഞ്ചാം സ്ഥാനത്ത്. 59 ബില്യണ്‍ ഡോളറാണ് അദ്ദേഹത്തിന് സമ്പത്ത്.
കോവിഡ് വ്യാപാനംമൂലം ആസ്തിയില്‍ വന്‍കുറവുവന്നതിനെതുടര്‍ന്ന് 267 പേര്‍ക്ക് ഉയര്‍ന്ന സ്ഥാനം നഷ്ടമായതായും 1,062 പേർക്ക് തങ്ങളുടെ സ്ഥാനം കുറഞ്ഞതായും ഫോബ്‌സിന്റെ പട്ടികയില്‍ പറയുന്നു. ഈ വർഷത്തെ ശതകോടീശ്വരന്മാരുടെ മൊത്തം ആസ്തി 8 ട്രില്യൺ ഡോളറാണ്. ഇത് 2020 ലെ 8.7 ട്രില്യൺ ഡോർ എന്ന നിരക്കിൽ നിന്ന് കുറഞ്ഞു. യുഎസ് പ്രസിഡന്റായ ഡൊണാള്‍ഡ് ട്രംപിന്റെ ആസ്തിയില്‍ ഒരു മാസത്തില്‍ താഴെ സമയം കൊണ്ട് ഒരു ബില്യണ്‍ ഡോളറിന്റെ കുറവാണുണ്ടായത്.