കഴിഞ്ഞ നാല് മാസത്തിനുള്ളില്‍ മക്കെന്‍സി സ്‌കോട്ട് സംഭാവനയായി നല്‍കിയത് 4.1 ബില്യണ്‍ ഡോളര്‍

December 16, 2020 |
|
News

                  കഴിഞ്ഞ നാല് മാസത്തിനുള്ളില്‍ മക്കെന്‍സി സ്‌കോട്ട് സംഭാവനയായി നല്‍കിയത് 4.1 ബില്യണ്‍ ഡോളര്‍

ആമസോണ്‍ ഉടമയും ലോക കോടീശ്വരനുമായ ജെഫ് ബെസോസിന്റെ മുന്‍ ഭാര്യ മക്കെന്‍സി സ്‌കോട്ട് കഴിഞ്ഞ നാല് മാസത്തിനുള്ളില്‍ 4.1 ബില്യണ്‍ ഡോളറാണ് ഭക്ഷ്യ ബാങ്കുകളിലേയ്ക്കും അടിയന്തര ദുരിതാശ്വാസ ഫണ്ടുകളിലേയ്ക്കും സംഭാവന നല്‍കിയത്. കഴിഞ്ഞ ദിവസം ഒരു ബ്ലോഗ്പോസ്റ്റില്‍, കൊവിഡ് -19 മഹാമാരി മൂലം കഷ്ടപ്പെടുന്ന അമേരിക്കക്കാര്‍ക്കും സാമ്പത്തിക പ്രത്യാഘാതങ്ങള്‍ അനുഭവിക്കുന്നവര്‍ക്കും ഉടനടി പിന്തുണ നല്‍കണമെന്ന് സ്‌കോട്ട് പറഞ്ഞു.

പ്യൂര്‍ട്ടോ റിക്കോ, വാഷിംഗ്ടണ്‍ ഡിസി എന്നീ 50 സംസ്ഥാനങ്ങളിലായി 384 സ്ഥാപനങ്ങള്‍ക്ക് 4,158,500,000 രൂപ മക്കെന്‍സി സംഭാവനയായി നല്‍കിയിട്ടുണ്ട്. ഭക്ഷ്യ ബാങ്കുകള്‍, അടിയന്തര ദുരിതാശ്വാസ ഫണ്ടുകള്‍, ഏറ്റവും ദുര്‍ബലരായവര്‍ക്കുള്ള പിന്തുണാ സേവനങ്ങള്‍ എന്നിവയിലേയ്ക്കാണ് മക്കെന്‍സി സംഭാവന നല്‍കിയിട്ടുള്ളത്.

വംശീയ സമത്വം, എല്‍ജിബിടിക്യു അവകാശങ്ങള്‍, പൊതുജനാരോഗ്യം, കാലാവസ്ഥാ വ്യതിയാനം എന്നിവയുള്‍പ്പെടെ കഴിഞ്ഞ വര്‍ഷം 1.7 ബില്യണ്‍ ഡോളര്‍ സംഭാവന നല്‍കിയതായി ജൂലൈയില്‍ സ്‌കോട്ട് വ്യക്തമാക്കിയിരുന്നു.

ലോകത്തെ ഏറ്റവും ധനികനായ ബെസോസില്‍ നിന്ന് വിവാഹബന്ധം വേര്‍ പിരിഞ്ഞതിനുശേഷം സമ്പത്തിന്റെ ഭൂരിഭാഗവും സംഭാവന ചെയ്യാനുള്ള പ്രതിജ്ഞാബദ്ധതയുടെ ഭാഗമായി കഴിഞ്ഞ വര്‍ഷം സ്‌കോട്ട് ഗിവിംഗ് പ്രതിജ്ഞയില്‍ ഒപ്പു വച്ചിരുന്നു. ആമസോണില്‍ 4% ഓഹരികളാണ് നിലവില്‍ സ്‌കോട്ടിനുള്ളത്.

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved