
ന്യൂഡല്‍ഹി: ജെറ്റ് എയര്‍വേയ്സിന് സര്‍വീസ് പുനരാരംഭിക്കാന്‍ ഡിജിസിഎയുടെ അനുമതി. ജൂലൈ- സെപ്റ്റംബര്‍ പാദത്തില്‍ വാണിജ്യാടിസ്ഥാനത്തില്‍ സര്‍വീസ് പുനരാരംഭിക്കാനാണ് ജെറ്റ് എയര്‍വേയ്സ് ലക്ഷ്യമിടുന്നത്. 2019ലാണ് സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് ജെറ്റ് എയര്‍വേയ്സ് സര്‍വീസ് നിര്‍ത്തിയത്. പുതിയ ഉടമകളും, നിക്ഷേപവുമായാണ് കമ്പനി തിരിച്ചുവരവിന്് ഒരുങ്ങുന്നത്.
കഴിഞ്ഞ ദിവസം രണ്ടാമത്തെയും അവസാനത്തെയും പരീക്ഷണ പറക്കല്‍ ജെറ്റ് എയര്‍വേയ്സ് പൂര്‍ത്തിയാക്കിയിരുന്നു. ജലാന്‍-കാല്‍റോക്ക് സഖ്യമാണ് പുതിയ ഉടമകള്‍. ഒരിക്കല്‍ ഇന്ത്യയുടെ വ്യോമയാന രംഗത്ത് ഒന്നാം സ്ഥാനത്തുണ്ടായിരുന്ന കമ്പനിയായിരുന്നു ജെറ്റ് എയര്‍വേയ്സ്.2019 ഏപ്രിലില്‍, നരേഷ് ഗോയലിന്റെ നേതൃത്വത്തിലായിരുന്ന ജെറ്റ് എയര്‍വെയ്സ് നഷ്ടത്തിലേക്ക് കൂപ്പുകുത്തിയപ്പോഴാണ് സര്‍വ്വീസുകള്‍ നിര്‍ത്തിവെച്ചത്.
പിന്നീട് ജെറ്റ് എയര്‍വെയ്‌സിനെ ഏറ്റെടുക്കാനായി എത്തിഹാദ് ഉള്‍പ്പടെയുള്ള വിദേശ എയര്‍വേയ്സുകള്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നു. കടം കയറിയ കമ്പനി ഏറ്റെടുക്കാന്‍ ഒടുവില്‍ ദുബൈയിലെ വ്യവസായിയായ മുരാരി ജലാനും യുകെയിലെ കല്‍റോക്ക് ക്യാപിറ്റലും തയ്യാറാവുകയായിരുന്നു. ഇരുപത് വിമാനങ്ങള്‍ ഉപയോഗിച്ചാവും ജെറ്റ് എയര്‍വേയ്സിന്റെ രണ്ടാം വരവിന്റെ തുടക്കം എന്നാണ് സൂചന.