ഇത്തിഹാദിന്റെ പുതിയ നിബന്ധനകള്‍ക്ക് ജെറ്റ് എയര്‍വേഴ്‌സ് വഴങ്ങുന്നു; കരാര്‍ സംബന്ധിച്ചുള്ള പുതിയ തീരുമാനങ്ങള്‍ ഫെബ്രുവരി 21 ന്; ഗോയാലിന് പകരം ബോര്‍ഡില്‍ മകന്‍ നിവാന്‍ ഗോയാല്‍ അംഗമാകും

February 01, 2019 |
|
News

                  ഇത്തിഹാദിന്റെ പുതിയ നിബന്ധനകള്‍ക്ക് ജെറ്റ് എയര്‍വേഴ്‌സ് വഴങ്ങുന്നു; കരാര്‍ സംബന്ധിച്ചുള്ള പുതിയ തീരുമാനങ്ങള്‍ ഫെബ്രുവരി 21 ന്; ഗോയാലിന് പകരം ബോര്‍ഡില്‍ മകന്‍ നിവാന്‍ ഗോയാല്‍ അംഗമാകും

ജെറ്റ് എയര്‍വേഴ്‌സിന്റെ സാമ്പത്തിക പ്രതിസന്ധികളെ തരണം ചെയ്യാന്‍ ഇത്തിഹാദ് പുതിയ നിബന്ധനകള്‍ മുന്നോട്ടു വെച്ചിരിക്കുകയാണ്. ജെറ്റ് എയര്‍വെഴ്‌സ് പങ്കാളി ഇത്തിഹാദ് മുന്നോട്ടുവെച്ച നിബന്ധനകളില്‍ ഭൂരിഭാഗവും കടക്കെണിയില്‍ നിന്നും കരകയറുന്നതിനുള്ള ലൈഫ് ലൈന്‍ വാഗ്ദാനം ചെയ്യുന്നതാണ്. 

യുഎഇയിലെ പ്രമുഖ വിമാനകമ്പനിയായ ഇത്തിഹാദ് ഇന്ത്യയുടെ ജെറ്റ് എയര്‍വേസിന് കരകയറാനുള്ള പുതിയ വഴികളാണ് നോക്കുന്നത്. വന്‍പ്രതിസന്ധിയിലായ ജെറ്റ് എയര്‍വേഴ്‌സ് നിലവിലെ നിക്ഷേപകരില്‍ നിന്ന് കൂടുതല്‍ ധനസമാഹരണം നടത്താനുള്ള പദ്ധതിയിലായിരുന്നു.

ദിവസങ്ങള്‍ക്കുള്ളില്‍ ഇരു കമ്പനികളും ധാരണാപത്രത്തില്‍ ഒപ്പുവയ്ക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് ജെറ്റ് എയര്‍വെയ്‌സ് സ്ഥാപക ചെയര്‍മാന്‍ നരേഷ് ഗോയലിന്റെ പങ്കാളിത്തം പടിപടിയായി ഇല്ലാതാവും. ഗോയലിന്റെ മകന്‍ നിവാന്‍ ഗോയല്‍ ബോര്‍ഡില്‍ അംഗമാകുമെന്നാണ് പറയപ്പെടുന്നത്. ബോര്‍ഡ് ഓഫ് ഡയറക്ടര്‍മാരുടെ റിപ്പോര്‍ട്ടില്‍ ആണ് ഈ കാര്യങ്ങള്‍ വ്യക്തമാക്കിയത്. 

അന്തിമ കരാര്‍ അനുസരിച്ച് ഇത്തിഹാദിന്റെ ഓഹരികള്‍ 24 ശതമാനത്തില്‍ നിന്ന് 40 ശതമാനമായി ഉയരും. കമ്പനിയുടെ ഗോയാലിന്റെ ഓഹരി 51 ശതമാനത്തില്‍ നിന്ന് 22 ശതമാനമായി കുറയും. ഗോയലിന്റെ മകന്‍ നിവാന്‍ ഗോയല്‍ ബോര്‍ഡില്‍ അംഗമാകുന്നതോടെ ഇത്തിഹാദിന്റെ പുതിയ തീരുമാനങ്ങള്‍ക്ക് അനുസരിച്ച് കമ്പനിയുടെ പ്രതിസന്ധികളെ തരണം ചെയ്യാനാകുമെന്നാണ് പ്രതീക്ഷ. 

അബുദാബി കേന്ദ്രമാക്കിയ ഇത്തിഹാദിന് ജെറ്റ് എയര്‍വേസില്‍ 24 ശതമാനം ഓഹരിയാണ് നിലവിലുള്ളത്. ഇത് വര്‍ധിപ്പിക്കാനുള്ള ശ്രമമായിരുന്നു നരേഷ് ഗോയലിന്റെ നേതൃത്വത്തിലുള്ള ജെറ്റ് നടത്തിവന്നത്. എന്നാല്‍ തങ്ങളുടെ നിബന്ധനകള്‍ക്ക് അനുസരിച്ചല്ലാതെ കൂടുതല്‍ നിക്ഷേപം നടത്തേണ്ടതില്ലെന്ന നിലപാടിലാണ് ഇത്തിഹാദ് സ്വീകരിച്ചത്.

ജെറ്റിനുള്ള വായ്പയ്ക്ക് ഈടായി തങ്ങളുടെ ഓഹരികള്‍ നല്‍കില്ലെന്നും ഇത്തിഹാദ് വ്യക്തമാക്കിയിരുന്നു. ജെറ്റിന്റെ സ്ഥാപക ചെയര്‍മാനായ നരേഷ് ഗോയലിന് കമ്പനിയിലുള്ള ഓഹരി ഉടമസ്ഥാവകാശം 51 ശതമാനത്തില്‍ നിന്ന് 22 ശതമാനമാക്കി കുറയ്ക്കുക, തീരുമാനങ്ങള്‍ എടുക്കാനുള്ള അധികാരം അദ്ദേഹത്തില്‍ നിന്നെടുത്തു മാറ്റുക തുടങ്ങിയ നിബന്ധനകളും കൂടുതല്‍ നിക്ഷേപം നടത്തുന്നതിനായി ഇത്തിഹാദ് മുന്നോട്ടുവച്ചിരുന്നു. ഇത്തിഹാദ് പുതുതായി നടത്തുന്ന നിക്ഷേപത്തിന്റെ ഇരട്ടി തുക വായ്പയായി ജെറ്റ് എയര്‍വേസിന് നല്‍കാന്‍ ബാങ്കുകള്‍ തയാറായേക്കും എന്നും സൂചനയുണ്ടായിരുന്നു. എന്നാല്‍ ഇത്തിഹാദിന്റെ കടുത്ത നിബന്ധനകള്‍ക്ക് മുന്നില്‍ മുട്ടുമടക്കേണ്ടതില്ലെന്ന നിലപാടായിരുന്നു ഗോയല്‍ സ്വീകരിച്ചത്. ജെറ്റിന്റെ നിലനില്‍പ്പ് തന്നെ ഭീഷണിയിലായതിനെ തുടര്‍ന്നാണ് ഇപ്പോള്‍ പ്രശ്നപരിഹാരത്തിന് കളമൊരുങ്ങിയിരിക്കുന്നത്.

ഇത്തിഹാദിന്റെ വ്യവസ്ഥകള്‍ പാലിക്കുകയാണെങ്കില്‍, ഏകദേശം 35 മില്ല്യന്‍ ഡോളര്‍ ഉടന്‍ പുറത്തിറക്കാന്‍ ഇത്തിഹാദ് തയ്യാറായി. കരാര്‍ സംബന്ധിച്ചുള്ള മറ്റ് ഔപചാരികതകള്‍ എങ്ങനെയാണ് നടപ്പാക്കുന്നത് ഫെബ്രുവരി 14 ന് ജെറ്റ് ബോര്‍ഡ് മീറ്റിംഗില്‍ തീരുമാനിക്കും. തുടര്‍ന്ന് ഫെബ്രുവരി 21 ന് ഒരു ജനറല്‍ യോഗം ചേരും.

 

Related Articles

© 2025 Financial Views. All Rights Reserved