ജെറ്റ് എയര്‍വേസിന്റെ വായ്പാ തിരിച്ചടവ് മുടങ്ങി; കമ്പനി കൂടുതല്‍ പ്രതിസന്ധിയിലെന്ന് സൂചന

January 03, 2019 |
|
News

                  ജെറ്റ് എയര്‍വേസിന്റെ വായ്പാ തിരിച്ചടവ് മുടങ്ങി; കമ്പനി കൂടുതല്‍ പ്രതിസന്ധിയിലെന്ന് സൂചന

കടുത്ത സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലൂടെ കടന്ന് പോകുന്ന ജെറ്റ് എയര്‍വേസ് ബാങ്കുകളില്‍ അടക്കേണ്ട വായപ മുടങ്ങിയതായി റിപ്പോര്‍ട്ട്. എസ്ബിഐയുടെ കണ്‍സോര്‍ഷിയം പെയ്മന്റാണ് മുടങ്ങിയത്. സാമ്പത്തിക പ്രതിസന്ധികളാണ് വായ്പ തരിച്ചടക്കാന്‍ മുടങ്ങിയതെന്നാണ് കമ്പനി നല്‍കുന്ന വിശദീകരണം. 2018 ഡിസംബര്‍ 31ന് ആയിരുന്നു അവസാന തീയതി. ഇത് മുടങ്ങിയതോടെ കമ്പനി കൂടുതല്‍ പ്രതിസന്ധകളുടെ വലയിലാണിപ്പോള്‍.

ജെറ്റ് എയര്‍വേസ് എത്തിാഹാദുമായി ബാങ്ക് കണ്‍സോഷ്യവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് വേണ്ടി ചര്‍ച്ചകള്‍ നടത്തിയിരുന്നതായാണ് സൂചന. കട ബാധ്യതയുടെ കെണിയില്‍ നിന്ന് കമ്പനി രക്ഷിച്ചെടുക്കാന്‍ വേണ്ടി എത്തിഹാദിന്റെ ഓഹരി പങ്കാളിത്തം 24 ശതമാനമാക്കാനും ധാരണയായിരുന്നുവെന്നാണ് സൂചന. അതേ സമയം കമ്പനിയുടെ വായ്പ മുടങ്ങിയത് കൂടുതല്‍ പ്രതിസന്ധികള്‍ക്ക് കാരണമാകുമെന്നാണ് സൂചന. 

 

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved