ജെറ്റ് എയര്‍വേയ്‌സ് 75 ശതമാനം ഓഹരികള്‍ വില്‍ക്കുന്നു; പ്രാരംഭ അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയ്യതി നാളെ

April 09, 2019 |
|
News

                  ജെറ്റ് എയര്‍വേയ്‌സ് 75 ശതമാനം ഓഹരികള്‍ വില്‍ക്കുന്നു;  പ്രാരംഭ അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയ്യതി നാളെ

സാമ്പത്തിക പ്രതിസന്ധി മൂലം വലയുന്ന ജെറ്റ് എയര്‍വേയ്‌സിന്റെ കുരുക്കഴിക്കാന്‍ ജെറ്റ് ഉടമസ്ഥതയിലുള്ള 31.6% മുതല്‍ 75% വരെ ഓഹരികള്‍ വിറ്റഴിക്കാന്‍ ഒരുങ്ങുകയാണ്. തിങ്കളാഴ്ച മുതല്‍ ലേല നടപടികള്‍ ആരംഭിച്ചു. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലുള്ള വായ്പാ ദാതാക്കളുടെ കണ്‍സോര്‍ഷ്യമാണ് ജെറ്റിന്റെ ഓഹരി വില്‍പ്പനയുമായി മുന്നോട്ട് പോകുന്നത്. പ്രാരംഭ അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയ്യതി നാളെയാണ്. 

ടാറ്റയും അദാനി ഗ്രൂപ്പുകളും പോലുള്ള ആഭ്യന്തര നിക്ഷേപകര്‍ക്ക് പുറമേ ടി പി ജി, ഹോംഗ്രൗണ്ട് നാഷണല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് (എന്‍ഐഐഎഫ്), യുഎസ് എയര്‍ലൈന്‍സ് എന്നിവയുള്‍പ്പെടെ പിഇ നിക്ഷേപകരിലേക്ക് അവര്‍ എത്തിയിട്ടുണ്ട്. ഓഹരി വാങ്ങാനായി അപേക്ഷ സമര്‍പ്പിക്കുന്ന സ്ട്രാറ്റജിക് നിക്ഷേപകന്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം ആയിരം കോടി രൂപയുടേയെങ്കിലും അറ്റ ആസ്തി ഉണ്ടായിരിക്കണം. പ്രവാസി ഇന്ത്യക്കാരന്‍, ഇന്ത്യന്‍ വംശജനായ വിദേശ പൗരന്‍ എന്നിവര്‍ക്ക് തന്ത്രപരമായ പങ്കാളിത്തം നേടാന്‍ അനുവാദമുണ്ട്.

 

Related Articles

© 2025 Financial Views. All Rights Reserved