ജെറ്റ് എയര്‍വെയ്‌സ് ഓഹരി ഉടമകള്‍ക്ക് ബോര്‍ഡിംഗ് കോള്‍ നടത്തുന്നു

January 29, 2019 |
|
News

                  ജെറ്റ് എയര്‍വെയ്‌സ് ഓഹരി ഉടമകള്‍ക്ക് ബോര്‍ഡിംഗ് കോള്‍ നടത്തുന്നു

ജെറ്റ് എയര്‍വെയ്‌സ് ഓഹരിയുടമകള്‍ പുതിയ ഇക്വിറ്റി, പ്രിഫറന്‍സ് ഷെയറുകള്‍ വിതരണം ചെയ്ത് നിലവിലുള്ള കടബാധ്യതയുടെ ഒരു ഭാഗം നികത്താന്‍ ഫെബ്രുവരി 21 ന് പ്രത്യേകം യോഗം വിളിച്ചുചേര്‍ക്കും. ഡയറക്ടര്‍ ബോര്‍ഡിലേക്ക് നാമനിര്‍ദേശം ചെയ്യാനുള്ള അവസരം ഓഹരി ഉടമകള്‍ക്ക് നല്‍കും.

തിങ്കളാഴ്ച സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളിലെ ഒരു ആശയവിനിമയത്തില്‍ ഓഹരി മൂലധനം 200 കോടി രൂപയില്‍ നിന്ന് 2,200 കോടിയായി  11 മടങ്ങ് വര്‍ധിപ്പിക്കാന്‍ ജെറ്റ് നിര്‍ദ്ദേശിച്ചു. 

700 കോടി രൂപയുടെ വരെ നിക്ഷേപം നടത്തുമെന്നും കമ്പനിയിലെ എല്ലാ ഓഹരികളും പ്രതിജ്ഞാബദ്ധമാണെന്നും ജെറ്റ് എയര്‍വെയ്‌സ് ചെയര്‍മാന്‍ നരേഷ് ഗോയല്‍ ഒരു കത്തില്‍ സൂചിപ്പിച്ചു.

 

 

Related Articles

© 2025 Financial Views. All Rights Reserved