
ജെറ്റ് എയര്‍വേസ് ഇനി പഴയ അവസ്ഥയിലേക്ക് എത്തുമോ എന്ന ആശങ്കയാണ് നിക്ഷേപകര്‍ക്ക് ഇപ്പോള്‍ ഉള്ളത്. സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പു കുത്തിയ ജെറ്റ് എയര്‍വെയ്‌സ് ഇനി പഴയ അവസ്ഥ വീണ്ടെടുക്കില്ലെന്ന ആശങ്കയില്‍ ഓഹരി വിപണയില്‍ 32 ശതമാനം ഇടിവാണ് ഇന്ന് രേഖപ്പെടുത്തിയിട്ടുള്ളത്. ജെറ്റ് എയര്‍വേസിന്റെ സാമ്പത്തിക പ്രതിസന്ധി നിക്ഷേപകരെയും ഓഹരി ഉടമകളെയും ഗുരുതരമായി ബാധിച്ചുവെന്നാണ് വിലയിരുത്തല്‍.
ഓഹരി വില ബിഎസ്ഇയില്‍ 163.90 രൂപയിലെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. ഓഹരി വില 52 ആഴ്ച്ചയ്ക്ക് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കിലെത്തിയെന്നാണ് റിപ്പോര്‍ട്ട്. സര്‍വീസുകള്‍ നിര്‍ത്തലാക്കിയതിനെ തുടര്‍ന്നുള്ള ആശങ്കകളാണ് ഓഹരി വിപണിയില്‍ തകര്‍ച്ച ഉണ്ടാക്കിയത്.