
ന്യൂഡല്‍ഹി: ജെറ്റ് എയര്‍വേയ്‌സിന്റെ നൂറ് ശതമാനം പൈലറ്റുമാരെ ഇന്‍ഡിഗോ നേടിയെടുത്തു. ഇതോട ഇന്‍ഡിഗോ കൂടുതല്‍ വിമാനങ്ങള്‍ സ്വന്തമാക്കാനുള്ള നീക്കങ്ങളും ആരംഭിച്ചു. ജെറ്റ്എയര്‍വേസ് ശമ്പളം നല്‍കാത്തതില്‍ പ്രതിഷേധിച്ച് ജിവനക്കാരെല്ലാം ജോലിയില്‍ നിന്ന് പിരിഞ്ഞു പോയിരുന്നു. അതേസമയം നല്‍കാനുള്ള ശമ്പളം ഏപ്രില്‍ ഒന്നിന് മുന്‍പായി ജെറ്റ് എയര്‍വേയ്‌സ് നല്‍കണമെന്നാണ് പൈലറ്റുമാരുടെ സംഘടന കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിട്ടുള്ളത്. ഇനി സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് ജെറ്റ് എയര്‍വേസയ്‌സിനെ കരകയറ്റണമെനങ്കില്‍ ബാങ്കുകള്‍ക്ക് മാചത്രമേ സാധ്യമാകൂ എന്നാണ് വിധഗ്ധരുടെ അഭിപ്രായം.
ഇന്‍ഡിഗോ രാജ്യത്തെ ഏറ്റവും വലിയ വിപണിമൂല്യമുള്ള വിമാന കമ്പനിയാണ്. ഏറ്റവുമധികം ഓഹരി മൂല്യമുള്ള വിമാന കമ്പനിയാണ് ഇന്‍ഡിഗോ. ജെറ്റിന്റെ വാടക വിമാനങ്ങള്‍ സ്വന്തമാക്കാനുള്ള നീക്കങ്ങടക്കം ഇ്ന്‍ഡിഗോ ഇപ്പോള്‍ നടത്തുന്നുണ്ട്. 1300 ഓളം വിമാനങ്ങളാണ് ഒരു ദിവസം ഇന്‍ഡിഗോ സര്‍വീസ് നടത്തുന്നത്. 1200 ഓളം കമ്മാന്‍ഡര്‍മാരും ഉണ്ട്. അതേസമയം ഇന്‍ഡിഗോയുടെ ബോയിങ് 737 മാക്‌സ് വിമാനങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ സര്‍വീസ് നടത്തുന്നതിന് അനുമതിയും നിഷേധിച്ചിരുന്നു. ഈ സാഹചര്യത്തില്‍ മറ്റ് വിമാനങ്ങള്‍ സ്വന്താക്കാനുള്ള നീക്കങ്ങളാണ് ഇന്‍ഡിഗോ ഇപ്പോള്‍ നടത്തുന്നത്.