സ്വര്‍ണാഭരണ ഹാള്‍മാര്‍ക്കിംഗ് നിയമങ്ങള്‍ക്കെതിരെ പ്രതിഷേധവുമായി വ്യാപാരികള്‍; ഇളവില്ലെന്ന് സര്‍ക്കാര്‍

August 26, 2021 |
|
News

                  സ്വര്‍ണാഭരണ ഹാള്‍മാര്‍ക്കിംഗ് നിയമങ്ങള്‍ക്കെതിരെ പ്രതിഷേധവുമായി വ്യാപാരികള്‍; ഇളവില്ലെന്ന് സര്‍ക്കാര്‍

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ പുതിയ സ്വര്‍ണാഭരണ ഹാള്‍മാര്‍ക്കിംഗ് നിയമങ്ങള്‍ക്കെതിരെ പ്രതിഷേധവുമായി വ്യാപാരികള്‍. ആഗസ്റ്റ് 23ന് സമരം സംഘടിപ്പിച്ചെങ്കിലും നിയമത്തില്‍ യാതൊരു ഇളവും നല്‍കില്ലെന്ന സൂചനയുമായി സര്‍ക്കാരും. ഓള്‍ ഇന്ത്യ ജെം ആന്‍ഡ് ജ്വല്ലറി ഡൊമസ്റ്റിക് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ആയിരുന്നു പ്രതിഷേധം. ആഭരണങ്ങള്‍ക്ക് പ്രത്യേക ഹോള്‍മാര്‍ക്കിങ് ഐഡി വ്യാപകമാക്കുന്നതിന് എതിരെയാണ് പ്രതിഷേധം.

സ്വര്‍ണ വ്യാപാരികളുടെ അഭിപ്രായത്തില്‍, സ്വര്‍ണ്ണത്തിന്റെ പരിശുദ്ധിയുമായി ബിഐഎസ് ഹോള്‍മാര്‍ക്കിങ്ങിന് യാതൊരു വിധ ബന്ധവുമില്ല. പരിശുദ്ധി വ്യക്തമാക്കുന്ന ഹാള്‍മാര്‍ക്കിങ്ങും അല്ലിത്. ഹോള്‍മാര്‍ക്കിങ് യുണീക്ക് ഐഡി പ്രകാരം സ്വര്‍ണ്ണത്തിന്റെ പരിശുദ്ധി മെച്ചപ്പെടുത്താന്‍ ആകില്ല. നിലവില്‍ ഒരു ട്രാക്കിംഗ് സംവിധാനം മാത്രമാണിതെന്നാണ് ജ്വല്ലറി ഉടമകളുടെ വാദം.

ബിഐഎസ് ഹാള്‍മാര്‍ക്കിങ്ങിനെതിരെയല്ല, ജ്വല്ലറി ഉടമകളുടെയും ഉപഭോക്താക്കളുടെയും കൈവശമുള്ള ഓരോ ആഭരണവും പ്രത്യേക ഐഡി ഉപയോഗിച്ച് ട്രാക്ക് ചെയ്യുന്ന ഹാള്‍മാര്‍ക്ക് ഐഡി സംവിധാനത്തിനെതിരെയാണ് പ്രതിഷേധമെന്ന് വ്യാപാരികള്‍ പറയുന്നു.
അതേസമയം സ്വര്‍ണ്ണ ഹാള്‍മാര്‍ക്കിംഗ് നിയമങ്ങള്‍ക്കെതിരായ ജ്വല്ലറികളില്‍ ചെറിയ വിഭാഗം മാത്രം നടത്തിയ പണിമുടക്കിന് നിയമത്തില്‍ യാതൊരു മാറ്റവും വരുത്താനാകില്ലെന്നാണ് സര്‍ക്കാര്‍ സൂചന നല്‍കി.

ഓള്‍ ഇന്ത്യ ജെംസ് ആന്‍ഡ് ജ്വല്ലറി ഡൊമസ്റ്റിക് കൗണ്‍സിലിന് കീഴിലുള്ള 350 അസോസിയേഷനുകളും ഫെഡറേഷനുകളും സമരത്തില്‍ പങ്കെടുത്തതായി സംഘടന പറയുന്നു. കൈവശമുള്ള എല്ലാ ആഭരണങ്ങളുടെയും പെട്ടെന്നുള്ള ഹാള്‍മാര്‍ക്കിങ് അപ്രായോഗികവും നടപ്പാക്കാനാകാത്തതുമാണെന്നും ജ്വല്ലറി ഉടമകള്‍ ചൂണ്ടിക്കാട്ടുന്നു.

Related Articles

© 2025 Financial Views. All Rights Reserved