മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോക്ക് പിന്നാലെ ആര്‍കോമിന്റെ ആസ്തികള്‍ സ്വന്തമാക്കാന്‍ എയര്‍ടെല്ലും രംത്ത്; കമ്പനിയുടെ ആസ്തികളില്‍ രാജ്യത്തെ മുന്‍നിര കമ്പനികള്‍ നോട്ടമിട്ടെന്ന് റിപ്പോര്‍ട്ട്

August 06, 2019 |
|
News

                  മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോക്ക് പിന്നാലെ ആര്‍കോമിന്റെ ആസ്തികള്‍ സ്വന്തമാക്കാന്‍ എയര്‍ടെല്ലും രംത്ത്; കമ്പനിയുടെ ആസ്തികളില്‍ രാജ്യത്തെ മുന്‍നിര കമ്പനികള്‍ നോട്ടമിട്ടെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: പാപ്പരത്ത നിയമ നടപടികള്‍ക്ക് വിധേയമായ റിലയന്‍സ് കമ്മയൂണിക്കേഷന്റെ ആസ്തികള്‍ സ്വന്തമാക്കാന്‍ ഭാരതി എയര്‍ടെല്ലും രംഗത്തെത്തിയതായി റിപ്പോര്‍ട്ട്. മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ജിയോയും അനില്‍ അംബാനിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന റിലയന്‍സ് കമ്മ്യൂണിക്കേഷന്റെ ഉടമസ്ഥതയിലുള്ള ആസ്തികള്‍ വാങ്ങാനുള്ള നീക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. രാജ്യത്ത് ടെലികോം രംഗത്ത് ശക്തമായ മത്സരം ആരംഭിച്ചത് മൂലമാണ് ഭാരതി എയര്‍ടെല്‍ അടക്കമുള്ള കമ്പനികള്‍ ആസ്തികള്‍ വാങ്ങാന്‍ താത്പര്യം അറിയിച്ചിട്ടുള്ളത്. നിലവില്‍ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിന്റെ ആസ്തികള്‍ വാങ്ങാന്‍ നിരവധി കമ്പനികള്‍ രംഗത്തെത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. ആര്‍കോമിന്റെ ആസ്തികള്‍ ഏറ്റെടുക്കുന്നതിനായി ആസ്തി പുനര്‍ നിര്‍ണയ കമ്പനികളും, ടവര്‍ കമ്പനികളും രംഗത്തെത്തിയിട്ടുണ്ടെന്നാണ് വാര്‍ത്താ ഏജന്‍സികള്‍ ഒന്നടങ്കം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 

എന്നാല്‍ രാജ്യത്തെ മുന്‍ നിര ടെലികോം കമ്പനിയായ വൊഡാഫോണ്‍ ഐഡിയ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍ ആസ്തികള്‍ ഏറ്റെടുക്കുന്നതിനോട് താത്പര്യം കാണിച്ചിട്ടില്ലെന്നാണ് വിവരം. അതേസമയം വിവിധ ടെലികോം കമ്പനികള്‍ ആര്‍കോമില്‍ നിന്ന് വങ്ങാനുദ്ദേശിക്കുന്ന അസറ്റുകള്‍ ഇവയൊക്കെയാണ്, 22 ടെലികോം സര്‍ക്കിള്‍സ്, 43,000 ടെലികോം ടെലികോം ടവേര്‍സ്, കൂടാതെ കമ്പനിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന മറ്റ് ആസ്തികളും, കെട്ടിടങ്ങളും വാങ്ങാനുള്ള നീക്കമാണ് കമ്പനി ആരംഭിച്ചിട്ടുള്ളത്. 

അതേസമയം സാമ്പത്തിക പ്രതിസന്ധിയെ തരണം ചെയ്യാന്‍ അനില്‍ അംബാനി കമ്പനിക്ക് കീഴിലുള്ള വിവിധ ആസ്തികള്‍ വിറ്റഴിക്കുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ആസ്തി വില്‍പ്പനയിലൂടെ വിവിധ ബിസിനസ് മേഖലയുടെ കൈമാറ്റവും നടത്തി അനില്‍ അംബാനിയുടെ കമ്പനി ഗ്രൂപ്പ് ഏകദേശം 115 ബില്യണ്‍ രൂപയോളം സമാഹരിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ കമ്പനിയുമായി ബന്ധപ്പെട്ട കടബാധ്യത മുഴുവന്‍ തീര്‍ക്കുമെന്ന് അനില്‍ അംബാനി നേരത്തെ വ്യക്തമാക്കിയിരുന്നു. 14 മാസംകൊണ്ടാണ്  അനില്‍ അംബാനി 350 ബില്യണ്‍ ഡോളര്‍ കടബാധ്യത തീര്‍ത്തതായി കഴിഞ്ഞ ജൂണ്‍ 11 ന് പറഞ്ഞിരുന്നു. കടബാധ്യത തീര്‍ക്കാനുള്ള പ്രാരംഭ നടപടികളുടെ ഭാഗമായാണ് അനില്‍ അംബാനി ആസ്തികള്‍ വില്‍ക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. വായ്പാ തിരിച്ചടവ് വേഗത്തിലാക്കുക എന്നതാണ് കമ്പനി ഇപ്പോള്‍ ലക്ഷ്യമിടുന്നത്. കമ്പനിക്ക് ആകെ  939 ബില്യണ്‍ രൂപയുടെ കടമുണ്ടെന്നാണ് റിപ്പോര്‍ട്ട്. 

എന്നാല്‍ സാമ്പത്തിക പ്രതിസന്ധി മൂലം കമ്പനിയുടെ ആസ്ഥാന കെട്ടിടം വരെ വില്‍ക്കാനുള്ള ശ്രമമുണ്ടായതായാണ് റിപ്പോര്‍ട്ട്. മുംബൈ സന്താക്രൂസിലെ 700,000 ചതുരശ്ര അടി ലവലിപ്പം വരുന്ന റിലയന്‍സിന്റെ കമ്പനി ആസ്ഥാനം വില്‍ക്കുന്നിന് വേണ്ടിയുള്ള പ്രാരംഭ നടപടികല്‍ അനില്‍ അംബാനി ആരംഭിച്ചുവെന്നാണ് വാര്‍ത്താ ഏജന്‍സികളെല്ലാം കഴിഞ്ഞ ഏതാനും ദിവസം മുന്‍പ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. കമ്പനിയുടെ കേന്ദ്രസ്ഥാപനങ്ങളുടെ ആസ്തി വില്‍പ്പനയിലൂടെ 3000 കോടി രൂപയോളം കിട്ടണമെന്നാണ് അനില്‍ അംബാനിയുടെ ഉടമസ്ഥതതിയിലുള്ള കമ്പനി ഗ്രൂപ്പുകള്‍ പറയുന്നത്.

Related Articles

© 2025 Financial Views. All Rights Reserved