
കൊച്ചി: ഒക്ടോബര്‍ ഒന്നുമുതല്‍ ദസ്സറ,ദീപാവലി ഉത്സവകാല ഓഫറായി ജിയോ ഫോണ്‍ 699 രൂപയ്ക്ക് ലഭ്യമാകും. നേരത്തെ 1500 രൂപയ്ക്കു നല്‍കിവന്ന ഫോണാണ്699രൂപ നിരക്കില്‍ ജിയോ ഇപ്പോള്‍ ലഭ്യമാക്കുന്നത്. പകരം പഴയ ഫോണ്‍ എക്സ്ചേഞ്ച് ആവശ്യമില്ല.
2ജി ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് താഴ്ന്ന വിലയില്‍ ജിയോ ഫോണ്‍ ലഭ്യമാക്കുന്നതുവഴി ഇന്ത്യയിലെ ഓരോ പൗരനും ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി ലഭ്യമാക്കുകയാണ് ജിയോ ലക്ഷ്യമിടുന്നത്. ഉത്സവകാല സൗജന്യമായി ആദ്യത്തെ7 റീച്ചാര്‍ജിന് 99 രൂപയുടെ അധിക ഡേറ്റ കൂടി ലഭ്യമാകും (free). ദസ്സറ മുതല്‍ ദീപാവലി വരെയുള്ള കാലയളവിലാണ് ഈ സൗജന്യങ്ങള്‍ ജിയോ ലഭ്യമാക്കുന്നത്.
ജിയോ ഫോണ്‍ ദീപാവലി ഓഫര്‍ വഴി ഓരോ ഇന്ത്യക്കാരനെയും ഡിജിറ്റല്‍ വിപ്ലവത്തിന്റെ ഭാഗമാകാനും അതിന്റെ ഫലങ്ങള്‍ അനുഭവിക്കാനുംപ്രാപ്തമാക്കുകയാണ്ലക്ഷ്യമെന്ന്‌റിലയന്‍സ്ഇന്ത്യചെയര്‍മാന്‍മുകേഷ്അംബാനി പറഞ്ഞു.