ജിയോ ഒന്നാം സ്ഥാനത്ത് തന്നെ; ആഗസ്റ്റില്‍ പുതുതായി ചേര്‍ത്തത് 6.49 ലക്ഷം മൊബൈല്‍ വരിക്കാരെ

October 21, 2021 |
|
News

                  ജിയോ ഒന്നാം സ്ഥാനത്ത് തന്നെ;  ആഗസ്റ്റില്‍ പുതുതായി ചേര്‍ത്തത് 6.49 ലക്ഷം മൊബൈല്‍ വരിക്കാരെ

ന്യൂഡല്‍ഹി: മൊബൈല്‍ സേവനരംഗത്ത് പ്രമുഖ ടെലികോം കമ്പനിയായ ജിയോ ഒന്നാം സ്ഥാനത്ത് തുടരുന്നു. ആഗസ്റ്റില്‍ 6.49 ലക്ഷം മൊബൈല്‍ വരിക്കാരെയാണ് ജിയോ പുതുതായി ചേര്‍ത്തത്. മുഖ്യ എതിരാളിയായ എയര്‍ടെലിന് ഇക്കാലയളവില്‍ 1.38 ലക്ഷം വരിക്കാരെ മാത്രമാണ് പുതുതായി കമ്പനിയുടെ ഭാഗമാക്കാന്‍ സാധിച്ചുള്ളൂ.

വൊഡഫോണിന് സ്വന്തം ഉപഭോക്താക്കള്‍ നഷ്ടപ്പെടുന്നത് തുടരുകയാണ്. എന്നാല്‍ മുന്‍ മാസത്തെ അപേക്ഷിച്ച് വരിക്കാരുടെ കൊഴിഞ്ഞുപോക്കിന്റെ അളവ് കുറവാണ് എന്ന ആശ്വാസത്തിലാണ് വൊഡഫോണ്‍ ഐഡിഎ. വൊഡഫോണിന് ഓഗസ്റ്റില്‍ 8.33 ലക്ഷം വരിക്കാരെയാണ് നഷ്ടമായത്.

ജൂലൈയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് കുറവാണ്. ആറരലക്ഷം ഉപഭോക്താക്കളെ കൂടി കിട്ടിയതോടെ, ജിയോയുടെ വരിക്കാരുടെ എണ്ണം 44.38 കോടിയായി. 35.41 കോടി ഉപഭോക്താക്കളാണ് എയര്‍ടെല്‍ ഉപയോഗിക്കുന്നത്. വൊഡഫോണിന് 27.1 കോടി ഉപഭോക്താക്കളാണ് ഉള്ളതെന്ന് ട്രായിയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.

Read more topics: # ജിയോ, # Reliance Jio,

Related Articles

© 2025 Financial Views. All Rights Reserved