ജിയോ ഇന്ത്യയിലെ ഏറ്റവും ശക്തമായ ബ്രാന്‍ഡ്; ലോകത്തെ മൂന്നാമത്തെ വലിയ മൊബൈല്‍ നെറ്റ്വര്‍ക്ക്

June 10, 2021 |
|
News

                  ജിയോ ഇന്ത്യയിലെ ഏറ്റവും ശക്തമായ ബ്രാന്‍ഡ്; ലോകത്തെ മൂന്നാമത്തെ വലിയ മൊബൈല്‍ നെറ്റ്വര്‍ക്ക്

ന്യൂഡല്‍ഹി: ടെലികോം, ഡിജിറ്റല്‍ കമ്മ്യൂണിക്കേഷന്‍ കമ്പനിയായ റിലയന്‍സ് ജിയോയാണ് ഇന്ത്യയിലെ ഏറ്റവും ശക്തമായ ബ്രാന്‍ഡ് എന്ന് ബ്രാന്‍ഡ് ഫിനാന്‍സിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ലോകത്തിലെ ഏറ്റവും ശക്തമായ ടെലികോം ബ്രാന്‍ഡ് കൂടിയാണ് ജിയോ എന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2016 ല്‍ മാത്രമാണ് സ്ഥാപിതമായതെങ്കിലും, ജിയോ അതിവേഗം ഇന്ത്യയിലെ ഏറ്റവും വലിയ മൊബൈല്‍ നെറ്റ്വര്‍ക്ക് ഓപ്പറേറ്ററായും ലോകത്തെ മൂന്നാമത്തെ വലിയ മൊബൈല്‍ നെറ്റ്വര്‍ക്ക് ഓപ്പറേറ്ററായും മാറി. 400 ദശലക്ഷം വരിക്കാര്‍ നിലവില്‍ ജിയോക്കുണ്ട്.   

ബ്രാന്‍ഡിന്റെ കരുത്ത് ബ്രാന്‍ഡ് മൂല്യത്തെ നിര്‍ണയിക്കുന്ന പ്രധാന ഘടകമാണ് എന്നതിനാല്‍, ഈ വര്‍ഷം ഇന്ത്യയിലെ ഏറ്റവും മികച്ച 10 മികച്ച ബ്രാന്‍ഡുകളില്‍ ഒന്നാകാനും ജിയോയ്ക്ക് സാധിച്ചു. ടെലികോം മേഖലയില്‍ ജിയോ ബ്രാന്‍ഡിന് വലിയ ബലഹീനതകളൊന്നുമില്ലെന്നും ആഗോളതലത്തില്‍ പല ടെലികോം ബ്രാന്‍ഡുകളില്‍ നിന്ന് വ്യത്യസ്തമായി ജിയോ അതിന്റെ പരിധികള്‍ തകര്‍ത്തെന്നും ബ്രാന്‍ഡ് ഫിനാന്‍സിന്റെ മൂല്യനിര്‍ണ്ണയ ഡയറക്ടര്‍ സാവിയോ ഡിസൂസ പറഞ്ഞു. താജ്, മാരുതി സുസുക്കി, എച്ച്ഡിഎഫ്‌സി ബാങ്ക്, ബ്രിട്ടാനിയ എന്നിവയാണ് ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ എത്തിയ കരുത്തുറ്റ മറ്റ് ബ്രാന്‍ഡുകള്‍.   

21.3 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ടാറ്റാ ഗ്രൂപ്പ് ഇന്ത്യയിലെ ഏറ്റവും മൂല്യവത്തായ ബ്രാന്‍ഡ് എന്ന പദവി നിലനിര്‍ത്തി. ആറ് ഭൂഖണ്ഡങ്ങളിലായി നൂറിലധികം രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുകയും മുക്കാല്‍ ലക്ഷത്തിലധികം ആളുകള്‍ക്ക് തൊഴില്‍ നല്‍കുകയും ചെയ്യുന്ന ടാറ്റ ഗ്രൂപ്പ് ആഗോളതലത്തില്‍ കണക്കാക്കേണ്ട ഒരു ശക്തിയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

Read more topics: # ജിയോ, # Reliance Jio,

Related Articles

© 2024 Financial Views. All Rights Reserved