റിലയന്‍സ് ജിയോ റീചാര്‍ജ് പ്ലാനുപകള്‍ പരിഷ്‌കരിച്ചു; പുതിയ നിരക്കുകള്‍ ഇങ്ങനെ

November 14, 2019 |
|
News

                  റിലയന്‍സ് ജിയോ റീചാര്‍ജ് പ്ലാനുപകള്‍ പരിഷ്‌കരിച്ചു; പുതിയ നിരക്കുകള്‍ ഇങ്ങനെ

ന്യൂഡല്‍ഹി: റിലയന്‍സ് ജിയോ രാജ്യത്തെ റീചാര്‍ജ്  പ്ലാനുകളില്‍ കൂടുതല്‍ അഴിച്ചുപണികള്‍ നടപ്പിലാക്കിയേക്കും. ഡാറ്റാ പ്ലാന്റെ കാലവധിയിലും മാറ്റം വരുത്തി റിലയന്‍സ് ജിയോ 149 രൂപയുടെ റീ ചാര്‍ജ് പ്ലാന്‍ പുറത്തിറക്കി. പുതിയ ഡാറ്റാ പ്ലാന്റെ കാലാവധിയനുസരിച്ച്  24 ദിവസമായി കുറച്ചു. 36 ജി.ബി ഡാറ്റയാണ് ഇനി ഉപഭോക്താക്കള്‍ക്ക് ലഭിക്കുക. അതേസമയം 300 മിനിട്ട് സൗജന്യ കോളുകളും ഉപഭോക്താക്കള്‍ക്ക് ലഭിച്ചേക്കും.  

ദിനംപ്രതി 100 എസ്എംഎസുകളും സൗജന്യമായി ഉപഭോക്താക്കള്‍ക്ക് ലഭിക്കും.  എന്നാല്‍ നേരത്ത 149 രൂപ പ്ലാനിന് 28 ദിവസക്കാലാവധി ഉണ്ടായിരുന്നു. ഇതാണിപ്പോള്‍ റിലയന്‍സ് ജിയോ  24 ദിവസമായി ചുരുക്കിയത്.  എന്നാല്‍ ഈ പ്ലാനിന് നേരത്തെ 42 ജിബി അധികമായി ഉപയോഗിക്കാനുള്ള അവസരവും റിലയന്‍സ് ജിയോ ഒരുക്കിയിരുന്നു. 

ജിയോയുടെ 198 രൂപയുടെ പ്ലാന്‍ 28 ദിവസത്തേക്കാണ് ഇനി ഉപഭോക്താക്കള്‍ക്ക് ലഭിക്കുക. 56 ജിബി ഡാറ്റ, മറ്റ്് നെറ്റ് വര്‍ക്കുകളിലേക്ക് 1000 മിനുട്ട് സൗജന്യ കോളുകലും ഇതോടപ്പം ലഭിക്കും.  അതേസമയം നിലവില്‍ വോഡഫോണിന്റെ 149 രൂപ പ്ലാനിന് 21 ദിവസത്തെ കാലാവധിയാണ് വൊഡാഫോണ്‍ അനുമതിയായി നല്‍കിയിട്ടുള്ളത്. ഐയുസി ഇല്ലാതെ പരിധിയില്ലാത്ത ലോക്കല്‍, എസ്ടിഡി, റോമിംഗ് കോളുകള്‍ ഇത് വാഗ്ദാനം ചെയ്യുന്നു. ഉപയോക്താക്കള്‍ക്ക് ഓരോ ദിവസവും 1 ജിബി 4 ജി അല്ലെങ്കില്‍ 3 ജി ഡാറ്റ യും ഉണ്ടാകും. 

Related Articles

© 2025 Financial Views. All Rights Reserved