
ന്യൂഡല്‍ഹി: മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോ 2025ഓടെ 50 ലക്ഷം വരിക്കാരോടെ 48 ശതമാനം വിപണി വിഹിതവും സ്വന്തമാക്കുമെന്ന് റിപ്പോര്‍ട്ട്. പ്രമുഖ റിസര്‍ച്ച് സ്ഥാപനമായ ബേണ്‍സ്റ്റെയിന്റേതാണീ വിലയിരുത്തല്‍. കുറച്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ ജിയോ ഓഹരി വിപണിയില്‍ ലിസ്റ്റുചെയ്യും. അപ്പോഴേയ്ക്കും ഒരു ഉപഭോക്താവില്‍ നിന്നുള്ള ശരാശരി വരുമാനം ഇരട്ടിയാകുമെന്ന് പ്രതീക്ഷിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
2022-23 സാമ്പത്തിക വര്‍ഷമാകുമ്പോഴേയ്ക്കും നിലവില്‍ 38.8 കോടിയുള്ള വരിക്കാരുടെ എണ്ണം 50 കോടിയാകും. 2025 ഓടെ 56.9 കോടിയായി വരിക്കാരുടെ എണ്ണം കൂടും. 2019 ഒക്ടോബര്‍-ഡിസംബര്‍ പാദത്തില്‍ ഒരു ഉപഭോക്താവില്‍ നിന്നുള്ള ജിയോയുടെ ശരാശരി വരുമാനം 128 രൂപയായിരുന്നു. ജനുവരി-മാര്‍ച്ച് പാദത്തില്‍ 131രൂപയായും ഉയര്‍ന്നു. ഈ കാലയളവില്‍ ഭാരതി എയര്‍ടെലിന്റെ വരുമാനം 135 രൂപയില്‍നിന്ന് 154 രൂപയായി വര്‍ധിച്ചിരുന്നു.